ഒരിക്കൽ വിന്‍സന്റും ചേട്ടന്‍ തോമാസും കൂടെ യമഹയുടെ എറണാളത്തുള്ള ഷോറൂമിൽ പോയി. പുത്തന്‍ യമയഹയും കൊണ്ട്. ആദ്യമായി പോകുന്നതുകൊണ്ട്, വഴി ചോദിക്കാൻ തിരഞ്ഞെടുത്തത് ട്രാഫിക്കിൽ നിൽക്കുന്ന പോലീസിനെയായിരുന്നു.
സാറെ...ഈ യമഹേടെ ഷോറൂമെവിട്യാ? ചേട്ടന്‍ തോമാസ് സീരിയസ്സായി ചോദിച്ചു.
പൊരിഞ്ഞ ബിസിയായി നിന്ന പോലീസുകാരൻ ഒന്നും മിണ്ടിയില്ല.
ആളൊന്നും മിണ്ടാത്തതുകണ്ട് ഇനി കേട്ടിട്ടുണ്ടാവില്ലേ എന്നോര്‍ത്ത് കുറച്ചുകൂടി ഉറക്കെ കൈ കോണ്ട് ആക്ഷനോടുകൂടെ,
'ഈ യമഹേടെ ഷോറൂം?'
ആളോന്ന് നോക്കിയെങ്കിലും, ഒന്നും മറുപടി പറയാതെ, വിസിലടിച്ചും സ്റ്റോപ്പ് ബോഡ് കാട്ടിയും വണ്ടികളെ നിയന്ത്രിക്കുന്ന പണി തുടര്‍ന്നു.
“അലോ സാറേയ്... യമഹേടെ ഷോറൂം എവിട്യാന്ന്..??“ തോമാസ് ഇത്തിരി ചൂടായിത്തന്നെയാണത് മൂന്നാമത് ചോദിച്ചത്.
കണ്ണുതുറുപ്പിച്ച്, ചുണ്ട് കോട്ടി പോലീസുകാരന്‍ തോമാസിനോട് ദിഗന്ദങ്ങൾ മുഴങ്ങുമാറ് പറഞ്ഞു.
" നിന്റെ %&%#$$%^ ഡേ &**^%%$$ ല്‍ "
ലൊക്കേഷൻ കിറുകൃത്യമായി മനസ്സിലായ പോലെ തോമാസ് വേഗം ബൈക്കില്‍ കയറി ഒറ്റ പോക്കായിരുന്നു. മാക്സിമം സ്പീഡില്‍!!!
Tuesday, August 22, 2006
Subscribe to:
Post Comments (Atom)

19 comments:
ദൈവമേ!! ഇതു ഒന്നിനു പുറകെ ഒന്നായിട്ടു വരികയാണല്ലോ :) തോമാസിന്റെ ആ പോക്ക് ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു :)
ദൈവമേ ഇവരിത്ര മണ്ടന്‍മാരോ? വേറെ എത്രയോ പേരുണ്ട് റോഡില്‍ വഴി ചോദിക്കാന്‍.
ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത് ഇന്‍ ഹരിഹര്‍ നഗറിലെ 'തോമാസു കുട്ടീ വിട്ടോടാ' ആണ്
ഇനി ജീവിതത്തില്‍ അവര്‍ യമഹ എന്ന് ഉറക്കത്തില്‍ പോലും പറയും എന്ന് തോന്നുന്നില്ല
കോണ്‍ വോയ് സെര്‍വീസ് പോലെ..
കൊള്ളാം..
ചിരി . പിന്നേം ചിരി.
വിശാലേട്ടാ,
ചെറിയ ഒരു മാറ്റം വരുത്തിയത് ഞാന്‍ നോട്ടിസ് ചെയ്തു ട്ടോ :)
പണ്ട് വായിച്ചതോണ്ടാ കമന്റാഞ്ഞത്.
ഹാ ഹാ....
വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ‘പട്ടാളം മാധവിയമ്മയുടെ വീടറിയുമോ ചേട്ടാ’ എന്ന...
- ശിവദാസ്
ഒന്നും ഡിലീറ്റല്ലേ... ജോറാവ്ണ്ട്...
- ശിവദാസ്
എനിക്കു കമന്‍റാന്‍ പറ്റിണില്യാ....
ശ്വാസം കിട്ടിറ്റു വേണ്ടോ
ഹ ഹ :)
നന്ദി ഗുരോ!
എന്റെ രണ്ടു ഗഡീസ് ഉണ്ടായിരുന്നു. ട്രിവാന്‍ഡ്രം റോഡില്‍ വെറുതെ ബൈക്കില്‍ ഒക്കെ പോകുമ്പോള്‍ നിര്‍ത്തി വഴിയേ പോകുന്നവരോടു ചോദിക്കും “ചേട്ടാ ഈ കൊല്ലത്തിനു പോകുന്ന വഴി ഏതാ?” അല്ലെങ്കില്‍ “ചേച്ചീ ഈ കാസര്‍ഗോഡേക്കു പോകാന്‍ ഇവിടെ തിരിയണോ”. ഒരു ദിവസം ധൈര്യം കൂടിയിട്ട് പട്ടം ജങ്ക്ഷനിലെ ട്രാഫിക് പോലീസുകാരനോട് കൊടുങ്ങല്ലൂര്‍ക്കുള്ള വഴി ചോദിച്ചു. വിശാല്‍ജി പറഞ്ഞ "%&%#$$%^&& " തന്നെയാണ് അങ്ങേരും പറഞ്ഞത്, കൂട്ടത്തില്‍ പാന്റ് ഒന്ന് പൊക്കിക്കാണിക്കുവേം ചെയ്തു :)
അതിപ്പിന്നെ എന്റെ ഗഡീസ് വഴി ചോദിച്ചിട്ടില്ല.
വിശാലോ..നന്നായി...എന്റെ കുടിയിലൊന്നും കേറൂലല്ലേ....
ഹ ഹ , ഇതൊക്കെ പഴയ കഥ അല്ലേ?
ഇത്
നോക്കു, പോലീസ് പൂ പോലെ മൃദുലമായിരിക്കുമത്രെ. :)
തിരുവനന്തപുരത്ത് കാരനായ ഒരു സാര്‍ പറയാറുണ്ട്, അവിടെ കൊല്ലത്തേക്കുള്ള വഴി ചോദിച്ചാ, കന്യാകുമാരിക്കുള്ള വഴി കാണിച്ച് തരുമെന്ന്, അത് ശരിയല്ല അല്ലെ ആദിത്യാ..
എന്റെ സിസ്റ്റത്തില്‍ “..ദിഗന്ദങ്ങള്‍ മുഴങ്ങുമാറ് പോലീസുകാരന്‍ പറഞ്ഞു..” എന്നത് കഴിഞ്ഞുവരുന്ന വരി വായിക്കാന്‍ പറ്റുന്നില്ല.
ചില മണകുണാ ചിഹ്നങ്ങല്‍ മാത്രേ കാണുന്നുള്ളു.
"%&%#$$%^&& "
ഇത് വല്ല Encoding പ്രോബ്ലമോ മറ്റോ ആണോ ഡോക്ടര്‍ ??? :)
അഗ്രജാ. അത് മനുഷേനു തിരിയുന്നപോലെ പറഞ്ഞ ഒരാളു മാത്രമേയുള്ളു. കണ്ണൂസിന്റെ കൊട്ടുവിളിയിലെ വേശമ്മച്ചേച്ചി (ഞാന്‍ ഓടി)
ഹഹഹ... അഗ്രൂ. അതെനിക്കിഷ്ടായി.
എന്നിട്ട് വേണം എന്നെ ബ്ലോഗീന്ന് പിണ്ഢം വച്ച് പുറത്താക്കാന്‍ ല്ലേ? അത് പള്ളീ പറഞ്ഞാ മതി! (പോലീസ് കാരന്‍ പറഞ്ഞത് ‘ക് നോളേജ് വച്ച് ഊഹിച്ചോ ചേട്ടാ)
ദേവാ. ഹഹ അതെയതെ.
ദേവാ.. അത് ആദ്യം പറഞ്ഞ ആള്‍ വേറെയാ.. മരപ്പട്ടിയുടെ മീന്‍കാരി ദാക്ഷായണി. :-)
പറഞ്ഞ പോലെ ഈ മരപ്പട്ടി ഗഡി എവിടെപ്പോയോ? ID കയ്യിലുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു പൊക്കിക്കൊണ്ടു വരണേ.
കാഞ്ഞങ്ങാട് (കാസര്‍കോട്)ഭാഗത്തുള്ള പോലീസിനോടാണു ചോദിച്ചിരുന്നവെങ്കില്‍. അവിടെ ഇരിക്കാന്‍ പറഞ്ഞിട്ടു ചോദിച്ചസ്ഥലം അവര്‍ നിങ്ങളുടെ മുന്‍പില്‍ കൊണ്ടുതരുമായിരുന്നു.അത്ര നല്ല പോലീസ്.
യമഹാക്കഥ വായിച്ചപ്പോള്‍ തൊട്ട് ഒത്തിരിയൊത്തിരി പറഞ്ഞിട്ടുള്ള യമഹാ വാക്യത്തില്‍ പ്രയോഗം ഇവിടേയും പ്രയോഗിക്കാതിരിക്കാനാവുന്നില്ല. എല്ലാരും ക്ഷമി:
വാക്യത്തില്‍ പ്രയോഗിക്കുക: മഹാബലി
കുട്ടപ്പന്‍ തന്റെ യമഹാ ബലിഷ്ഠമായ കരങ്ങളാല്‍ പൊക്കിയെടുത്തു.
ഹോ...യെന്തൊരാശ്വാസം (“യ” യ്ക്ക് കഃട് ആദിത്യന്റെ കോളേജ് യെലക്ഷന്‍).
വിശാലവഴികാട്ടി. ഞാനും പൊക്കട്ടെ യെന്‍കമന്റേ, പൊന്‍കമന്റേ വായോ വായോ കമന്റേ.
:)
പോലീസുകാരനോടു് വഴി ചോദിച്ച് സരസ്വതീവിലാസം വാങ്ങിയ അനുഭവം ഈയുള്ളവനും ഉണ്ടയിട്ടുണ്ട്; അതു് സ്വന്തം നാവിലെ വികടസരസ്വതി കാരണമായിരുന്നു. രംഗം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി. രോഗിയായ ഏതോ ജയില്‍പ്പുള്ളിക്കു കാവല്‍നില്ക്കാന്‍ വന്ന പൊലീസുകാരനാവണം; സുഖമില്ലാതെ കിടക്കുന്ന ഒരു ബന്ധുവിനെ കാണാന്‍ ചെന്ന എനിക്ക് സര്‍ജിക്കല്‍ വാര്‍ഡിലേക്കുള്ള വഴി ചോദിക്കാന്‍ തോന്നിയത് ആ ചങ്ങായീനോടാണ്.
"ഇവിടത്തെ വഴികളൊക്കെ അറിയാന്‍ ഞാനെന്തരു, ഇവിടത്തെ സൂപ്രണ്ടാ?"
"അല്ല, കൌണ്ടറില്‍ ചോദിച്ചപ്പൊ ഇവിടെവന്ന് ഏതു പോലീസുകാരനോടു ചോദിച്ചാലും പറഞ്ഞുതരും എന്നു പറഞ്ഞു..."
ശേഷം ചിന്ത്യം.
ഹും.. അപ്പോ വാഹനങ്ങള്‍ ഓട്ടോമറ്റിക്കായ് സ്പീഡില്‍ ഓടിപ്പിക്കാന്‍ ഉതകുന്നരീതിയിലുള്ള പെട്രോള്‍ ( "%&%#$$%^&& " ) പോലീസ് ട്രയിനിങ്ങ് സമയത്ത് അവന്മാരെ പഠിപ്പിക്കുന്നുണ്ടാവും അല്ലേ? എന്തായാലും, അഗ്രജന്‍ പറഞ്ഞപോലെ ആ മണകുണാ സംഭവം എന്തണെന്ന് അറിയാന്‍ ഒരു കൊതി...ഹ ഹ...
Post a Comment