Thursday, October 05, 2006

രാഘവേട്ടനും മോളും

അന്നു ഞാന്‍ വാക്കിനും നോക്കിനും കണ്ട്രോളില്ലാത്ത വെറും ബാച്ചിലര്‍!

‘എങ്ങിനെയൊരു മുത്തുകുടിയനാകാം‘ എന്നതിനെപറ്റിയുള്ള സെമിനാറിന് പങ്കെടുക്കാന്‍ വേണ്ടി വീക്കെന്റില്‍ ഷാര്‍ജ്ജയിലെ‍ കമലേശ്വരം സ്വദേശി 'കമല' എന്നറിയപ്പെടുന്ന ഷമ്മിയുടെ റൂമിലെത്തിയതായിരുന്നു ഞാന്‍.

സ്റ്റാര്‍ട്ടര്‍ ആയി ഒരു ടിന്ന് ബീറടിച്ച്‌, 'ഒരു ലാര്‍ജ്ജും കൂടി അടിച്ച്‌ മൊത്തമായി വാളു വക്കാം' എന്ന് കരുതി ചെറുനാരങ്ങ മണത്തുകൊണ്ടിരിക്കേയാണ്‌ മനോജ്‌ ആ യുവകോമളനെ എനിക്ക്‌ പരിചയപ്പെടുത്തി തരുന്നത്‌.

ഷേയ്ക്ക്‌ ഹാന്റ്‌ തന്ന് ചുള്ളന്‍ എന്നോട്‌ ചോദിച്ചു.

'നിങ്ങള്‍ കൊടകര എവിടെ?'

'ആ ബാറിന്റെ പടിഞ്ഞാറക്കെ' എന്ന മറുപടി കേട്ട്‌ എന്നോട്‌,

'നെല്ലായിയുള്ള ഒരു രാഘവേട്ടനെ അറിയുമോ?' എന്ന് രണ്ടാം ചോദ്യം ചോദിച്ചു.

'അറിയോന്നോ?? നല്ല തക്കാളി പോലുള്ള ഒരു കിണ്ണന്‍ ഗുഡ്സ്‌ (യൂസ് മലയാളം) മോളുള്ള രാഘവേട്ടനല്ലേ? ആളെലും കൂടുതല്‍ പരിചയം മോളേയാ‘ എന്ന എന്റെ മറുപടി കേട്ട്‌,

'അതു തന്നെ' എന്ന് പറഞ്ഞ്‌ മൂഡ്‌ ഔട്ടായപോലെ വര്‍ത്താനം നിര്‍ത്തി ചുള്ളന്‍ ടി.വി.യില്‍ നോക്കിയിരുന്നു.

'നമ്മള്‍ എങ്ങിനെയാ രാഘവേട്ടനെ പരിചയം?' എന്ന എന്റെ ചോദ്യത്തിന്‌ അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു.

ആളുടെ മകളും ഞാനുമായുള്ള വിവാഹം അടുത്ത മാസം ഇരുപതാം തിയതിയാണ്‌!!!!

അതുകേട്ടപ്പോള്‍ കമ്പ്ലീറ്റ്‌ കെട്ടും ഇറങ്ങിയ ഞാന്‍ ‘ഞന്‍ ദിപ്പ വരാട്ടാ’ ന്ന് പറഞ്ഞ് താഴേക്ക് പോയി!

44 comments:

അഗ്രജന്‍ said...
This comment has been removed by a blog administrator.
അഗ്രജന്‍ said...

ഹ ഹ ഹ

നഞ്ഞെന്തിനാ നാനാഴി
ഉള്ളത് കൊണ്ടോണം പോലെ

കലക്കി ഗുരോ... ഇതും സൂപ്പര്‍ :)

ഒ.ടോ.> ഇത് തേങ്ങ

ikkaas|ഇക്കാസ് said...

എന്നാലും വിശാ‍ാല്‍ജീ.. രാഘവേട്ടന്റെ ആരാന്ന്‍ ചോദിച്ചിട്ട് പോരാര്‍ന്നോ മോക്കടെ ‘വിശേഷം’ പറയാന്‍!
അക്ഷരാര്‍ത്ഥത്തില്‍ ‘കലക്കി’.
പിന്നെ അഗ്രജാ, നാട്ടില്‍ കൊപ്രാക്കളമുണ്ടോ?

ഇടിവാള്‍ said...

വിശാലോ.. ഈ ബ്ലോഗ്‌ എപ്പ തൊടങ്ങീ ??

ഞാന്‍ ഇത്ത്ര നാളായിട്ടും ഇങ്ങനൊരു സംബവം കണ്ടതേയില്ലല്ലോ..

ഇത്‌ അമറന്‍ ! ആര്‍ക്കും പറ്റുന്ന ഒരു ചെറിയ കാര്യം ! പക്ഷേ പ്രയോഗങ്ങള്‍ അമറന്‍ !

ബാക്കി കൂടി വായിക്കട്ടേ .. ;)


O.T: അല്ല ഒരു സംശയം... ഈ ചരക്ക്‌ എന്ന വാക്കു തെറിയാണോ ? ;)

ikkaas|ഇക്കാസ് said...

ഇടിവാളേ, ഒരു വാക്കും തെറിയായി ജനിക്കുന്നില്ല.
സമൂഹമാണ് ഓരോ വാക്കിനേയും തെറിയാക്കുന്നത്.
നാളെ നൊമ്മടെയൊക്കെ പേരും ഒരുപക്ഷെ തെറിയായി മാറിയേക്കാം! ചരക്ക് തെറിയല്ല.

ഇടിവാള്‍ said...

ഹ ഹ് അ ഹാ ഹ ഹാ ഹഹ ഹാഹാ..

എനിക്കു വയ്യായേ !

ഇത്തിരിവെട്ടം|Ithiri said...

ബുഹ ഹ് അ ഹാ ഹ ഹാ ഹഹ ഹാഹാ...

എന്റമ്മോ...

ഓ.ടോ കുമാര്‍ജീയുടെ ട്രേഡ്മാര്‍ക്ക് ചിരിയാ... എന്തുണ്ടാവുമോ ആവോ

പുള്ളി said...

വിശാലാ, അതൊരു സംഭവമായിരുന്നിരിയ്ക്കണമല്ലോ... സമാന അനുഭവം എനിയ്ക്കുമുണ്ടായിട്ടുണ്ട്1 ഒരു സഹപ്രവര്‍ത്തകനോട് സംസാരിച്ചുകോണ്ടിരിയ്ക്കുമ്പോള്‍ വിഷയം എങിനെയോ ബിസിനസ്സിനെ കുറിച്ചും പിന്നെ മാര്‍വാഡികളെ ക്കുറിച്ചുമൊക്കെയായി. ഞാന്‍ എന്റെ സ്വതസിധമായ മലയാളി വിജ്ഞാനം വെച്ചു` മാര്‍വാഡികളെക്കുറിച്ച്‌ കുറെയൊക്കെ അദ്ദേഹത്തിനു മനസ്സിലാക്കികൊടുത്തു. പിന്നെയാണ്‌ മറ്റൊരാള്‍ വഴി അറിഞത് അയാളും ഒരു മാര്‍വാഡിയായിരുന്നൂ എന്ന്`. അയാള്‍ മാന്യനായതിനാലോ അതൊ ഇനി ബന്ധം വഷളാവണ്ടാ (മാര്‍വാഡിയല്ലേ അതാവനാണു വഴി!) എന്നു കരുതിയോ എന്നോട് മറുത്തൊന്നും അപ്പോള്‍ പറയാതിരുന്നതിനാല്‍ , ഞാന്‍ ദിപ്പൊ വരാട്ടൊ എന്നു പറയണ്ടി വന്നില്ലെന്നു മാത്രം.

ഉത്സവം : Ulsavam said...

ഹ ഹ ഹ കൊള്ളാം കലക്കി..ഒപ്പം ഒരു കല്യാണവും കലക്കി അല്ലേ
നല്ല പേര്‌ ചക്കക്കുരുവും മാങ്ങയും...ഠേ..ഠേ...!:-)

മുരളി വാളൂര്‍ said...

ഈ വീയെമ്മിനെ നിലയ്ക്കു നിര്‍ത്താനാരുമില്ലേ ഇവിടെ, ഓഫീസിലിരുന്നു ചിരിച്ച്‌ ചീത്ത കേക്കാത്ത ദിവസമില്ല. എന്റെ ദൈവമേ ഇതെങ്ങിനെ എഴുതുന്നു. ആ തലേല്‌ വരച്ചത്‌ നമ്മടെയൊക്കെ ......ല്‌ വരച്ചാ മതിയായിരുന്നു.

വിശാല മനസ്കന്‍ said...

ആ കല്യാണം മുടങ്ങിയില്ലായിരുന്നൂട്ടോ!

ഞാന്‍ പിന്നെ ആ ചുള്ളനോട്, ‘ആ കൊച്ചിനെ വഴീക്കോടെ പോകണ് കണ്ട് മാത്രമേ പരിചയമുള്ളൂ ‘എന്ന സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കിയിരുന്നു.

ഇതേപോലെ സമാന അനുഭവങ്ങള്‍ ഇഷ്ടമ്പോലെ എല്ലാവര്‍ക്കും ഉണ്ടായിരിക്കും ല്ലേ?

അതിനുകൂടെ വേണ്ടിയാണിത് പോസ്റ്റിയത്. പ്ലീസ്..

അഗ്രജന്‍ said...

“...ഒരു വാക്കും തെറിയായി ജനിക്കുന്നില്ല...”

ഹ ഹ ഹ ഇക്കാസേ... അതു കലക്കി

നാളെ ആരെങ്കിലും പോടാ ‘അഗ്രജാ’ എന്നു പറഞ്ഞാല്‍ ‘നിന്‍റപ്പനാടാ അഗ്രജന്‍‘ എന്ന് പറയേണ്ടി വരൂല്ലേ :)))

ദേവന്‍ said...

തിരിച്ചൊരെണ്ണം

"ഹലോ 364***2 ?"
"വോ തന്നെ."
"ഞാന്‍ നിങ്ങളുടെ സുഹൃത്ത്‌ ...ണെ അറിയുന്ന ഒരാളാ. മൂപ്പരു പറഞ്ഞിട്ടു ഫോണ്‍ വിളിച്ചതാ. എന്താന്നുവച്ചാല്‍ എനിക്ക്‌ നിങ്ങളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാളിനെക്കുറിച്ച്‌ ഒന്നന്വേഷിക്കാനാ."

"എന്താ കാര്യം?"

"ഒരു കല്യാണാലോചനയാ. എന്റെ ജ്യേഷ്ഠന്റെ മകള്‍ക്ക്‌. പയ്യനെപ്പറ്റി ഒന്നു തിരക്കാനാ."

"എന്താ പേരു പയ്യന്റെ?"
"*** എന്നാ. അറിയുമോ?"

"അറിയും."

"ആളെങ്ങനെ?"

"അയ്യോ, തങ്കപ്പെട്ട പയ്യനാ. നല്ല സ്വഭാവം, നല്ല സ്നേഹമുള്ളവന്‍, എന്തുകൊണ്ടും നല്ലവനാ."

"താങ്ക്യൂ. അല്ല, പയ്യനെ സാറു വളരെക്കാലമായി അറിയുമോ?"

"പിന്നില്ലേ, 28 കൊല്ലമ്മായി അറിയും?"

"എന്ത്‌, ജനിച്ചപ്പോഴേ അറിയുമെന്നോ അതെങ്ങനെ?"

"എന്റെ അങ്കിളേ, ഞാന്‍ തന്നെയാണു നിങ്ങള്‍ ചോദിച്ച പയ്യന്‍, എനിക്കെന്നെ ജനിച്ചപ്പോഴേ അറിയാതെ പിന്നെ?"

അഗ്രജന്‍ said...

ഹ ഹ ദേവരാഗം,

ആ പയ്യനെ താങ്കള്‍ 37 വര്‍ഷമായിട്ടും അറിഞ്ഞോണ്ടിരിക്കുന്നെന്ന് ഞാന്‍ പറഞ്ഞാല്‍, അതേല്‍ക്കോ :)

ദേവന്‍ said...

അഗജനു 100 മാര്‍ക്ക്‌ ബോണസ്സ്‌. ഞാന്‍ 3 വയസ്സ്‌ കുറച്ച്‌ 28 എന്നു പറഞ്ഞിട്ടും,(എന്നെ അറിയുന്നവര്‍ക്ക്‌ സംശയം വരാതിരിക്കാന്‍ 216***1 എന്ന നമ്പര്‍ 364***2 ആക്കിയിട്ടും )
എന്നെ പൊക്കി!

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
കലക്കി. ആര്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യം ആണ് ഇത്.

പണ്ട് ഡീപീ‍ഈപിയുടെ ജില്ലാ കോ‍ഓര്‍ഡിനേറ്ററായിരുന്ന ഒരു അങ്കിളിനോട് “ഈ ജില്ലയിലേതോ മരങ്ങോടന്‍ സൂപ്പര്‍വൈസറായത് കാരണം ഗുണഫലമൊന്നും കുട്ടികള്‍ക്ക് കിട്ടുന്നില്ലെന്ന്” മൊട്ടേല്‍ നിന്ന് വിരിയാത്ത ഞാന്‍ കേറി അഭിപ്രായം പറഞ്ഞ് സമാന്യം നല്ല രീതിയില്‍ ചമ്മുകയും ഡീപ്പീപ്പിയെ പറ്റി 10 കിലോ തൂക്കമുള്ള പുസ്തകം വായിക്കാന്‍ കിട്ടുകയും ചെയ്തിട്ടുണ്ട്.

ഇടിവാള്‍ said...

മ്മ്... ന്നട്ട് ??

ദേവേട്ടോ... അന്നു വിളിച്ച ആ ഗെഡി തന്നെ ഇപ്പഴും ഭാര്യയുടെ ചെറിയച്ചന്‍ ??

സംഭവം നടന്ന്വോന്ന്‌ ???

ദേവന്‍ said...

ആ കല്യാണം നടന്നു ഇടി ഗഡീ.. അത്ര ബെസ്റ്റ്‌ റിപ്പോര്‍ട്ട്‌ അല്ലായിരുന്നോ പയ്യനെക്കുറിച്ച്‌ :)
പുള്ളിക്ക്‌ ഇപ്പോഴും എന്നെ കാണുമ്പോ ചമ്മലാ..

ഏറനാടന്‍ said...

അല്ലാ ഇനിക്കൊരു സംസയം! ദിലിപ്പോ ആരാ ചക്കകുരു? ആരാ മാങ്ങ?! ഹഃ മാങ്ങാ ചെലപ്പം രാഘവേട്ടന്റെ തക്കാളി പോലുള്ള ആ കിണ്ണന്‍ ഗുഡ്സ്‌ ആയിരിക്കും!

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
ഈ പോസ്റ്റൊരു ചരക്കാണല്ലോ... ;-)

ഷാജുദീന്‍ said...

അടുത്തിടെ കോട്ടയം ഭാഗത്ത് നടന്നത്
‘എ’ എന്ന യുവാവ് ‘ബി’ എന്ന യുവാവിനോട് ‘സി’ എന്ന യുവതിയെക്കുറിച്ച് തന്റെ വിജ്ഞാനമെല്ലാം വിളമ്പുന്നു. വിളമ്പല്‍ നില്‍ക്കുന്നില്ലാ എന്നു കണ്ടപ്പോള്‍ ‘ബി’ എന്ന യുവാവ് ‘എ’ എന്ന യുവാവിനോട് പറഞ്ഞു “ ഇനി നിര്‍ത്തടാ അവളെന്റെ അമ്മാവന്റെ മോളാ”
ഇതിന് ഞാന്‍ സാക്ഷി ഒപ്പ്

വിശാല മനസ്കന്‍ said...

ഇവിടെ പണ്ടൊരു കമ്പനിയില്‍ ഇന്റ്റര്‍വ്യൂ ന് പോയിട്ട് അവിടത്തെ മാനേജര്‍ ചോദിച്ചു

‘എന്താ പഴയ കമ്പനി വിടാന്‍ കാരണം?’

ഞാന്‍ പറഞ്ഞു, അത് ഒരു സിറിയന്‍ കമ്പനിയാണ്. സിറിയക്കാരെല്ലാം വൃത്തികെട്ടവന്മാരാണ്‘ എന്ന്.

ഇന്റര്‍വ്യൂന്ന് വന്ന കമ്പനിയും സിറിയക്കാരന്റെയാണെന്ന്

‘യു മെ ഗോ’

എന്ന് കേട്ടപ്പോളാ മനസ്സിലായേ..!!

അരവിന്ദ് :: aravind said...

ആര്‍ ഡി എക്സ് ആണല്ല്ലോ ഇത്..
ഇത്തിരിപോന്ന പോസ്റ്റ്..
ചിരിക്ക് ഒരു കുറവുമില്ല...
ഹോ സൂപ്പര്‍..ഞാനൊരു അഞ്ച് പ്രാവശ്യം വായിച്ചു.
മനസ്സില്‍ ആ സീന്‍ ഓര്‍ത്തിട്ട്..
എന്താ സ്റ്റൈല്‍ വിയെമ്മേ!!!

Anonymous said...

പണ്ടും ഇപ്പോഴും സ്ഥലങ്ങളെല്ലാം സുന്ദരിമാരുടെ പേരിലാണറിയപ്പെടുക. മേലുര്‍....., കൊരട്ടി..... , മാള...., കല്ലേറ്റുംകര....
പുല്ലത്തറ....., കാറളം...., ചെമ്മണ്ട ....
ഇങ്ങിനെ വിശാലമായ സാമ്രജ്യങ്ങളുടെ പേര്‌ പറയുമ്പോഴേക്കും ഒന്നോ ഒന്നിലധികമോ ഉള്ള മുഖങ്ങളാണ്‌ മനസ്സില്‍ വരിക. അവിടുത്തെ പഞ്ചായത്താപ്പീസൊ, നയനമനോഹര വെള്ളിത്തിരയുള്ള ടാക്കീസൊ ഒന്നും നാമോര്‍ക്കില്ല.

വിശാല സമാനമായ ഒരു പാട്‌ ചമ്മല്‍സ്‌ ഉണ്ടായിട്ടുണ്ട്‌.
കിരീടത്തിലെ ജഗദീഷിന്റെ നമ്പറിടല്‍ പോലെ തുടങ്ങി....

ഒരനുഭവം പറയട്ടെ.

ബിരിയാണിക്കുട്ടിയുടെ കെട്ടു നടന്ന തളിക്കുളത്തെ രണ്ടുപേര്‍ ഗന്ധര്‍വന്റെ ബോംബേയിലെ മുറിയില്‍.

ഗന്ധര്‍വന്‍ :- അവിടുത്തെ പഞ്ചായത്ത്‌ പ്രെസിഡന്റിനെ അറിയുമൊ? ( സഹപാടിയായിരുന്ന മകളുടെ വലിയ കണ്ണുകളാണ്‌ ഗന്ധര്‍വന്റെ തളിക്കുളം)

ഒരുവന്‍ :-അറിയും.

"എങ്ങിനെ അറിയും "?.


"മകനാണ്‌. നിങ്ങള്‍ എങ്ങിനെ അറിയും"?.

"പ്രെസിഡന്റിന്റെ പേ പേ രു റു കേട്ടിട്ടുണ്ട"്‌.

പയ്യന്‍സ്‌ പറഞ്ഞു :-എസ്സെനില്‍ പടിച്ചിട്ടുണ്ടല്ലേ?.

"ഉവ്വാ ".

"മനസ്സിലായി.. ...."

ഹി ഹിഹി എന്ന ഒരു വളിപ്പു ചിരി മാത്രം.


GANDHARVAN

പച്ചാളം : pachalam said...

വിശാലണ്ണാ അന്നത്തെ ദുഃഖം തീര്‍ക്കാന്‍ എത്രണ്ണമടിച്ചു

ഇക്കാസേ സൂപ്പര്‍..

ഇടിവാള്‍ said...

ശരിയാ ദേവേട്ടാ..
ഇപ്പോള്‍ ഫ്ലിക്കര്‍ ഇമേജസ് ഇവിടെ കിട്ടുന്നു !

ആദ്യമായി ഉമേഷ് ഗുരുക്കള്‍ ആനപ്പൊറത്തിരിക്കുന്നതാ കണ്ടത് ! ;) ( പ്രൊഫൈല്‍ പടം)

magnifier said...

എല്ലാരും പറഞ്ഞ സ്ഥിതിക്ക് എന്റെ സ്വന്തം ഒരു അനുഭവവും പറഞ്ഞേക്കാം..

ബിരുദാനന്തരം കഴിഞ്ഞ ഉടനെ ഒരു സമാന്തരത്തില്‍ അദ്ധ്യാപിക്കാന്‍ ആരംഭം കുറിച്ച സമയം, എന്നു വെച്ചാല്‍ തുടങ്ങിയ അന്നത്തെ ഉച്ച സമയം. കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം തുടങ്ങിയിട്ടില്ലാഞ്ഞതിനാല്‍ (വിദ്യാര്‍ത്ഥിയില്‍ നിന്നും അദ്ധ്യാപകനിലേക്കുള്ള എന്നും പറയാം)ഉച്ചവാക്കിന് നടക്കാനിറങ്ങിയ കിണ്ണന്‍ പെമ്പിള്ളേര്‍ എത്ര എന്നൊരു മന:ക്കണക്ക് എടുത്തോണ്ട് സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് ഒര് ആറടിയോളം പൊക്കത്തില്‍ നമ്മടെ ചന്ദ്രലേഖാ ഫെയിം പൂജാബത്ര കണക്കൊരു ഗുരുവായൂര്‍ കേശവി മന്ദഗതിയില്‍ എഴുന്നള്ളീയത്. ഒരു കാമ്പസ് റിഫ്ലെക്സ് ആക്ഷനില്‍, അടുത്തിരിക്കുന്ന സഹാദ്ധ്യാപകനോട് ഞാന്‍ വെടി അപ്പോള്‍ തന്നെ പൊട്ടിച്ചു.

“ഇതിനെ ഒന്നുമ്മ വെയ്ക്കണമെങ്കില്‍ ഏണീം വെച്ച് കയറേണ്ടി വരൂല്ലോ മാഷേ?”

ഉത്തരം വളരെ കൂള്‍ കൂള്‍ ആയി അപ്പൊത്തന്നെ വന്നു.

“ആ ഏണി അവിടെ ചാരണ്ട മാഷേ, അതെന്റെ പെങ്ങളാ”

ഞാനവിടന്നെങ്ങനെ മുങ്ങീന്നോ, പിന്നെവിടെപ്പൊങ്ങീന്നോ എനിക്കിന്നും ഓര്‍മ്മയില്ല!

പടിപ്പുര said...

രാജീവനും സതീശനും സുഹൃത്തുക്കള്‍. ഒരേ നാട്ടുകാര്‍, പരിസ്ഥിതി, പു.ക.സ പ്രവര്‍ത്തകര്‍. ഒരുദിവസം ഏതോ മീറ്റിംഗും കഴിഞ്ഞ്‌ ഓട്ടോയില്‍ മടങ്ങുമ്പോള്‍ രാജീവന്റെ ഒരു സുഹൃത്തും കൂട്ടത്തില്‍ കൂടി. യാത്രക്കിടയില്‍ രാജീവന്റെ സുഹൃത്ത്‌-
എടാ, ആ അമ്പലത്തിന്റെ പിന്നില്‍ ഒരു വീടില്ലെ, നിനക്കറിയുമോ?
രാജീവന്‍- ഏത്‌ വീട്‌?
സുഹൃത്ത്‌- ഡാ, ആ രണ്ട്‌ ആന ചരക്കുകളുള്ള വീട്‌.
രാജീവന്‍ വല്ലതും പറയാന്‍ തുടങ്ങും മുന്‍പ്‌ സുഹൃത്ത്‌ ആ 'ചരക്കുകളെ' കുറിച്ചുള്ള വര്‍ണ്ണനകള്‍ തുടരുകയായി. രാജീവന്‍ ഇടയ്ക്കെന്തോ പറയാന്‍ ശ്രമിക്കുന്ന്ണ്ടെങ്കിലും സുഹൃത്ത്‌ അതൊന്നും ശ്രദ്ധിക്കുകുന്നില്ലെന്ന് മനസ്സിലായ സതീശന്‍ രാജീവനെ തടഞ്ഞു.

ഓട്ടോ അമ്പലത്തിനടുത്തുള്ള ആ വീടിന്‌ മുന്നിലെത്തിയപ്പോള്‍ സതീശന്‍ അവിടിറങ്ങി രാജീവനോട്‌ യാത്രപറഞ്ഞ്‌ ആ വീട്ടിന്റെ ഗേറ്റ്‌ തുറന്ന് കേറിപ്പോയി.

ഓട്ടോ പിന്നെയും നീങ്ങിത്തുടങ്ങിയതും രാജീവന്‍ സുഹൃത്തിന്റെ ഷര്‍ട്ടിന്‌ കുത്തിപ്പിടിച്ചലറി-
ഡാ, പുല്ലേ, അതവന്റെ വീടാണ്‌, നീ ഇത്രയും നേരം തേനൊലിപ്പിച്ച്‌ പറഞ്ഞോണ്ടിരുന്നത്‌ അവന്റെ പെങ്ങമ്മാരെക്കുറിച്ചാണ്‌.

(രാജീവന്‍ ഇപ്പോഴും പറയും, ആ സുഹൃത്തിന്റെ അപ്പോഴത്തെ മുഖാഭാവം ഒരു നടനും അഭിനയിച്ച്‌ പ്രതിഫലിപ്പിക്കാന്‍ പറ്റില്ലെന്ന്)

അളിയന്‍സ് said...

വിശാല്‍ജീ..... നിങ്ങള്‍ വെള്ളമടിക്കുമോ....?
യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത സല്‍ഗുണസമ്പന്നനെന്നു നിങ്ങളെപ്പറ്റി വിചാരിച്ചിരുന്ന എനിക്കു പിഴച്ചോ...?
വെള്ളമടി മാത്രമല്ലാ.... കല്യാണ പ്രായമുള്ള ഗുഡ്സുകളെ പറ്റി കമന്റലും ഉണ്ടായിരുന്നല്ലേ.....

എന്തായാലും പോസ്റ്റ് ആസ് യൂഷ്വല്‍ കിടിലന്‍.

കുറുമാന്‍ said...

വിശാല്‍ജീക്കി ജയ്. നഞ്ചെന്തിനു നാനാഴി. വിശാലന്നു മാളോരെ ചിരിപ്പിക്കാന്‍ ഉള്ള കഴിവിന്റെ മുന്‍പില്‍ നമിക്കുനു.

കലേഷ്‌ കുമാര്‍ said...

ഗുരുവേ സൂപ്പര്‍!!!
ചിരിച്ച് വശക്കേടായി ആ സീന്‍ ഓര്‍ത്ത്!

പാപ്പാന്‍‌/mahout said...

പതിവുപോലെ വിശാലമായ ടച്ച് :)

എന്റെ ഒരു കഥ (ഇതില്‍ ഗുഡ്‌സ് ഇല്ല):
അമേരിക്കയ്ക്കു പോയിട്ട് ആദ്യമായി നാട്ടില്‍ തിരിച്ചെത്തുന്ന ഞാനും ഭാര്യയും ഭാര്യയുടെ അമ്മാവന്റെ വീട്ടില്‍ വിരുന്നിനു പോയി (ഈ അമ്മാവന്‍ ഒരു യഥാര്‍‌ത്ഥ കാരണവരും എന്നോടു സ്വതവേ പുച്ഛമുള്ള ഒരു സിംഹവും ഒക്കെയാകുന്നു). അമ്മാവനും അമ്മായിയും അക്കാലത്ത് നവ റിട്ടയേര്‍‌ഡ്. വിഷയദാരിദ്ര്യം എല്ലാവരെയും വീര്‍‌പ്പുമുട്ടിച്ചപ്പോള്‍ അമ്മായി ഞങ്ങളോട് “ആം‌വേ”യെപ്പറ്റിയും അമേരിക്കയില്‍ അതിന്റെ പ്രവര്‍‌ത്തനങ്ങളെപ്പറ്റിയും തിരക്കി. “ആം‌വേ” എന്നു കേള്‍‌ക്കുമ്പൊഴേ പെരുവിരല്‍ മുതല്‍ ഒരു ചൊറിച്ചില്‍ കയറുന്നവനായ ഞാന്‍ “ഭൂലോകത്തില്‍ ഇത്രയും വലിയ വേറെ തെണ്ടികളില്ല” എന്ന എന്റെ വിനീതാഭിപ്രായം അഞ്ചുമിനിട്ടിലും അമ്പതുവാക്യത്തിലും അവതരിപ്പിച്ചു. പവര്‍‌കട്ടായതിനാലാവാം ആതിഥേയരുടെ മുഖം വിളറിയതു ഞാന്‍ ശ്രദ്ധിച്ചേയില്ല. തിരിച്ചു ഭാര്യാഗൃഹത്തിലെത്തി വിശേഷങ്ങള്‍ വര്‍‌ണ്ണിച്ചപ്പോള്‍ ‘ആം‌വേ’ക്കാര്യവും വന്നു. അവരെല്ലാം തലയില്‍ കൈ വച്ചു. കാരണം റിട്ടയര്‍‌മെന്റിനുശേഷം അമ്മാവനും അമ്മായിയും മൊത്തമായും ചില്ലറയായും ‘ആം‌വേ’യില്‍ മുഴുകിയിരിക്കുകയായിരുന്നത്രേ. പിന്നെ ഞാനാവഴി പോയിട്ടില്ല.

മുല്ലപ്പൂ || Mullappoo said...

ഹഹഹ അതു കലക്കി

അരവിശിവ. said...

ഗുരുവേ ഈ പോസ്റ്റും കലക്കി....ബാച്ചിലറായി നടക്കുമ്പോഴുള്ള ഓരോരോ പെടാപ്പാടുകള്‍....മനസ്സില്‍ വിചാരിയ്ക്കണിടത്ത് നാക്കെത്തിയാലുള്ള ഓരോ കുഴപ്പങ്ങളേ...ഹ ഹ ഹ...

തറവാടി said...

ഇത് കലക്കി , ഇതുപോലൊരു അനുഭവം എനിക്കുമുണ്ട് , പിന്നീടാകട്ടെ.

റീനി said...

വിശാല, കലക്കിയിട്ടുണ്ട്‌. രസിച്ച്‌ വായിച്ചു. തക്കാളിപ്പെണ്ണ്‌ കോമളനെക്കെട്ടി ഇപ്പോ ഷാര്‍ജ്ജയില്‍ ഉണ്ടോ?

മനുഷ്യനെ കൊതിപ്പിക്കാന്‍ എന്തിനാ ബ്ലോഗിന്‌ ചക്കക്കുരുവും മാങ്ങയും എന്നൊക്കെ പേരിട്ടിരിക്കുന്നത്‌?

പട്ടേരി l Patteri said...

ഹ ഹ ഹ
അപ്പോ മുത്തപ്പന്റെ അനുഗ്രഹം ഉണ്ടായാലും ഇങ്ങനെയൊക്കെ പറ്റും അല്ലെ..
(ചക്കക്കുരുവും മാങ്ങയും ഇപ്പോഴാ കണ്ടതു , പേരു കണ്ടപ്പോ തോന്നി ഇതൊരു പാചക ക്ലാസ്സ് ആണെന്നു....:)

സൂര്യോദയം said...

വിശാല്‍ജീ.... അപ്പോഴത്തെ ആ നെഞ്ചിടിപ്പും വിയര്‍പ്പും നിയന്ത്രിക്കാന്‍ പെട്ട പാട്‌ അനുഭവിച്ചവര്‍ക്കല്ലെ അറിയൂ അല്ലെ.... കിടിലന്‍.....

ഒരനുഭവം...
മുന്‍സിപ്പല്‍ വാര്‍ഡ്‌ തെരെഞ്ഞെടുപ്പിന്റെ മുന്‍പായി പ്രചാരണം നടക്കുന്ന കാലം... വീടിന്റെ മുന്‍ വശത്തിരുന്ന് അല്‍പം കുട്ടിരാഷ്ട്രീയം കളിച്ചിരുന്ന ഞാനും മൂത്ത രഷ്ട്രീയം കളിച്ചിരുന്ന എന്റെ പിതാശ്രീയും ചേര്‍ന്ന് അവിടുത്തെ വാര്‍ഡ്‌ മെംബറെക്കുറിച്ച്‌ അക്കമിട്ട്‌ കുറ്റം പറഞ്ഞ്‌ തീര്‍ന്നപ്പോള്‍ കണ്ടത്‌ പുള്ളിക്കാരന്‍ (ആരെക്കുറിച്ച്‌ കുറ്റം പറഞ്ഞുകൊണ്ടിരുന്നോ... അതേ ലവന്‍) 'അകത്തേക്ക്‌ വരാമോ?' എന്ന് ചോദിച്ച്‌ വാതില്‍ക്കല്‍ വെയ്റ്റ്‌ ചെയ്ത്‌ നില്‍ക്കുന്നതാണ്‌ ....

ഹോ... അപ്പോഴത്തെ ആ സിറ്റുവേഷന്‍...... വയ്യ ഗുരോ... ഓര്‍ക്കാന്‍ വയ്യാ... :-)

iamshabna said...

...................കലക്കീട്ടൊ
മനസിനു ഇത്ര
വിശാലത കാണുമെന്നു
കരുതിയില്ല.....
.......
.............
കല്ല്യാണം കലക്കി.....

by
shabna

അഭിലാഷ് (ഷാര്‍ജ) said...

എന്നാലും ആ പുള്ളി, നല്ല ആളോടാ ചോദിച്ചതു... പാവം!!
ആക്കാലത്ത് തക്കാളിപോലുള്ളതും, വഴുതിനിങ്ങ പൊലുള്ളതുമൊക്കെയായ ‘കിണ്ണന്‍‌ ഗുഡ്സ് ‘ കളെ മനസ്സ് മുഴുവന്‍‌ പേറിനടക്കുന്ന വിശാല്‍‌ജിയോടാ ചോദ്യം...ഹും... എന്തായലും, പുള്ളിയുടെ 'അതു തന്നെ' യും, വിശാല്‍‌ജിയുടെ ‘ഞന്‍ ദിപ്പ വരാട്ടാ’ യും എനിക്കു നന്നായി രസിച്ചു.. ഹ ഹ..

ശ്രീഹരി::Sreehari said...

സൂപ്പര്‍ :)

ഉണ്ണി said...

ഇതിലും ഭയങ്കരമായ സംഭവം....
നടക്കുന്നതു ഒരു എങിനീരിങ് കൊളേജില്‍....
വെരെ ഒരു ക്ലാസ്സിലെ ഒരു വിദ്യാര്‍തി നമ്മുടെ നയകനൊദു ചൊദിചു

ഡാ‍ാ ആ ക്കൊചു ആളെങിനാ....?
നയകന്‍: എനികരിയില്ല നീയൊന്നു ട്ര്യ് ചെയ്തു നൊക്കു *&* നു കിട്ടി ചിലപ്പൊ നിനക്കും കിട്ടും ...

നയകന്‍ സുഹ്രുതിനൊപ്പമുല്ല അപരിചിതനെ ശ്രദ്ധിചില്ല ഏകദേശം ഉറപ്പിചിരുന്ന ഒരു കല്ല്യണം മുടങി എന്നു മാത്രം......

പരിഷ്കാരി said...

പോസ്റ്റും കമെന്റുകളും വായിച്ച് ചിരി നിറ്ത്താന് പറ്റുന്നില്ലേ

desperado said...

പഹയാ. ഇജ്ജാണാ കല്യാണം മൊടക്കി ലെ?