Tuesday, August 22, 2006

യമഹേടെ ഷോ റൂം

ഒരിക്കൽ വിന്‍സന്റും ചേട്ടന്‍ തോമാസും കൂടെ യമഹയുടെ എറണാളത്തുള്ള ഷോറൂമിൽ പോയി. പുത്തന്‍ യമയഹയും കൊണ്ട്. ആദ്യമായി പോകുന്നതുകൊണ്ട്‌, വഴി ചോദിക്കാൻ തിരഞ്ഞെടുത്തത്‌ ട്രാഫിക്കിൽ നിൽക്കുന്ന പോലീസിനെയായിരുന്നു.

സാറെ...ഈ യമഹേടെ ഷോറൂമെവിട്യാ? ചേട്ടന്‍ തോമാസ് സീരിയസ്സായി ചോദിച്ചു.

പൊരിഞ്ഞ ബിസിയായി നിന്ന പോലീസുകാരൻ ഒന്നും മിണ്ടിയില്ല.

ആളൊന്നും മിണ്ടാത്തതുകണ്ട് ഇനി കേട്ടിട്ടുണ്ടാവില്ലേ എന്നോര്‍ത്ത് കുറച്ചുകൂടി ഉറക്കെ കൈ കോണ്ട്‌ ആക്ഷനോടുകൂടെ,

'ഈ യമഹേടെ ഷോറൂം?'

ആളോന്ന് നോക്കിയെങ്കിലും, ഒന്നും മറുപടി പറയാതെ, വിസിലടിച്ചും സ്റ്റോപ്പ് ബോഡ് കാട്ടിയും വണ്ടികളെ നിയന്ത്രിക്കുന്ന പണി തുടര്‍ന്നു.

“അലോ സാറേയ്‌... യമഹേടെ ഷോറൂം എവിട്യാന്ന്..??“ തോമാസ് ഇത്തിരി ചൂടായിത്തന്നെയാ‍ണത് മൂന്നാ‍മത് ചോദിച്ചത്.

കണ്ണുതുറുപ്പിച്ച്, ചുണ്ട് കോട്ടി പോലീസുകാരന്‍ തോമാസിനോട് ദിഗന്ദങ്ങൾ മുഴങ്ങുമാറ്‌ പറഞ്ഞു.

" നിന്റെ %&%#$$%^ ഡേ &**^%%$$ ല്‍ "

ലൊക്കേഷൻ കിറുകൃത്യമായി മനസ്സിലായ പോലെ തോമാസ് വേഗം ബൈക്കില്‍ കയറി ഒറ്റ പോക്കായിരുന്നു. മാക്സിമം സ്പീഡില്‍!!!

നൂലുണ്ട

സ്റ്റാൻലിയും സുബ്രമണ്യനും ഒരിസം ആമ്പല്ലൂർന്ന് ഓമ്ലെറ്റ് കഴിച്ചു, രണ്ട്‌ ഡബ്ല് പാർസലും വാങ്ങി ബൈക്കിൽ പെടച്ച്‌ വീട്ടിലേക്ക്‌ പോന്നു.

രണ്ടുമിനിറ്റുകൾക്ക്‌ ശേഷം, നൂലുണ്ട നൂറേ നൂറില്‌ പമ്പരം പോലെ കറങ്ങുന്നത്‌ കണ്ട്‌ തട്ടുകടക്കാരൻ ചേട്ടൻ ഞെട്ടി.
നൂലുണ്ടയുടെ അസ്വാഭാവികമായ കറക്കം കണ്ട്‌ പേടിച്ച്‌ ശങ്കിച്ച്‌ നോക്കി വന്നപ്പോഴല്ലേ കാര്യം പിടികിട്ടിയത്‌.

'പാർസൽ പൊതിഞ്ഞ നൂല്‌ പൊട്ടിച്ചില്ലായിരുന്നു'

* * * *
(മുന്‍പ് അപ്പനറിയാന്‍ എന്ന ബ്ലോഗില്‍ ഞാന്‍ പോസ്റ്റിയതാണ്, വായിച്ചവര്‍ ക്ഷമി)