Friday, June 22, 2007

കാശുകാരനും പാവപ്പെട്ടവനും

കൊറേ കൊല്ലം മുന്ന്, രണ്ട്‌ അയലക്കക്കാര്‍ ഏറെക്കൊറെ ഒരേ ടൈമില്‍ പടായി, സ്വര്‍ഗ്ഗത്തിലെത്തി.

അതിലൊരു ചുള്ളന്‍ ചുട്ട കാശുകാരനും മറ്റോന്‍ യാതൊരു ഗതിയുമില്ലാത്ത ടീമുമാര്‍ന്നു.

ആദ്യം സ്കൂട്ടായത്, കാശില്ലാത്തോനാര്‍ന്നു.

ചുള്ളന്‍ നേരെ സ്വര്‍ഗ്ഗത്തിന്റെ ഗേയ്റ്റിന്റെ അവടെ ചെന്ന് പേരും ഡീറ്റെയ്‌ല്സും പറഞ്ഞപ്പോ.... സെക്യൂരിറ്റി

'ദാ... ദയിലേ അങ്ങട്‌ പോയിട്ട്‌... ദപ്രത്തുകൂടെ ചെന്ന് ആ ഹാളിപ്പോയിരുന്നോ ട്ടാ' എന്ന് പറഞ്ഞു.

നടന്‍ അതു കേട്ട്‌ പതുക്കെ നടന്നു പോകും വഴി, വെറുതെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോ ദേ... അയലോക്കക്കാരന്‍ ഗേയ്റ്റിന്റെ അവിടെ നില്‍ക്കണ്‌.

എന്നാ അവനും കൂടെ വന്നിട്ട്‌ പൂവാന്ന് വച്ച്‌ അവിടെ വെയ്റ്റ്‌ ചെയ്തു .

കാശുകാരന്‍ വന്നപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു

'ഒരു മിനിറ്റ്‌ നിക്ക്‌ ട്ടാ. ഞാന്‍ ദൈവത്തിനോട്‌ ഒന്ന് പറയട്ടെ‘

എന്നിട്ട്‌ അവിടന്ന് വിളിച്ച്‌ പറഞ്ഞു:

"ദൈവേ... ദേ ആ ആള്‌ വന്നൂട്ടാ.."


അത്‌ കേള്‍ക്കല്ലാ... ദൈവം വല്യ ഒരു മാലയും ബൊക്കെയുമായി നേരിട്ട്‌ ഇറങ്ങി ഓടി വരുന്നു.. കൂടാതെ ഒരു ഫുള്‍ ബാന്റ്‌ സെറ്റ്‌ ടീമും.

എന്നിട്ട്‌ ഈ കാശുകാരനെ മാലയിടീച്ച്‌... 'വിശുദ്ധനായ സെബാസ്റ്റ്യാനോസേ.. പാട്ടൊക്കെ വച്ച്‌ ... ജാതി ഗംഭീര സ്വീകരണം'

ഇത്‌ കണ്ടിട്ട്‌ ചങ്ക്‌ കലങ്ങിപ്പോയ നമ്മുടെ പാവപ്പെട്ടവന്‍ ഗഡി, ബഹളങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ദൈവത്തിനോട്‌ പേഴ്സണലായി പറഞ്ഞു:

'ഇതൊരുമാതിരി ഊ....(ച്ചാളി) പരിപാടി ആയിട്ടാ ദൈവേ. എവിടെ ചെന്നാലും, അപ്പോ കാശുകാര്‍ക്കേ മാര്‍ക്കറ്റുള്ളൂ, അതിനി സ്വര്‍ഗ്ഗായാലും! എന്നാലും ഇത് വളരെ മോശായി!'

അപ്പോള്‍ ദൈവം പറഞ്ഞു:

'അതല്ലഡാ.. ഇവനേ. നമുക്ക്‌ പണക്കാരെന്നോ പാവപ്പെട്ടവനെന്നോ നോട്ടമോ...സ്പെഷല്‍ കണ്‍സിഡറേഷനോ ഇല്ല. പക്ഷെ... അവന്‌ സ്വീകരണം കൊടുത്തേന്റെ കേസെന്താന്ന് ചോച്ചാല്‍......

"എത്രയോ കൊല്ലങ്ങള് കഴിഞ്ഞിട്ടാ ഒരു പണക്കാരന്‍ ഈ പടി കടന്ന് വന്നേന്ന് നിനക്കറിയോ?? അത്‌ ഞങ്ങളൊന്ന് ആഘോഷിച്ചു. അത്രേ ഉള്ളൂ!"

32 comments:

KANNURAN - കണ്ണൂരാന്‍ said...

ഇത്തവണ കൊടകരേന്നു കേട്ടതാണോ ഇതു വിശാലാ...

തറവാടി said...

വിശാലാ ,

ഒരു തമാശ പോസ്റ്റെന്നു തോന്നിക്കെ ഉള്ളിലുള്ള വലിയ അര്‍ത്ഥങ്ങള്‍ മറച്ചുവെച്ചത് കാണുന്നു :)

നല്ല പോസ്റ്റ് ;)

വേണു venu said...

സംഭാഷണങ്ങള്‍‍ രസിപ്പിച്ചു, പര്യവസാനം ചിന്തിപ്പിച്ചു.:)

ettukannan | എട്ടുകണ്ണന്‍ said...

നന്നായി മാഷേ....
വളരെ ശരിയായ കാര്യം തന്നെ..
നല്ല ആള്‍ക്കാര്‍ക്ക്‌ വംശനാശം സംഭവിയ്ക്കുന്നു...

അപ്പോ, വിവരമുള്ള സാധനവും എഴുതും അല്ലെ?

:)

അബ്ദുല്‍ അലി said...

വിശാല്‍ജീ,
മധുരമുള്ള ഗുളികകള്‍. ആദ്യത്തെ മധുരം വിട്ട്‌മാറിയപ്പോഴ ചിന്തക്ക്‌ സ്ഥലം കിട്ടിയത്‌.

G.manu said...

കലക്കി.......വിശാല്‍ജി...

ഇതുകേട്ടപ്പോ ഒരു കഥ ഓര്‍മ്മ വരുന്നു..

ആത്മഹത്യ ചെയ്ത ഒരു കാമുകനും കാമുകിയും സ്വര്‍ഗത്തില്‍ എത്തി. ദൈവത്തോടു പറഞ്ഞു ഞങ്ങള്‍ക്കു കല്യാണം കഴിക്കണം. ദൈവം പറഞ്ഞു "വെയിറ്റ്‌"

വെയ്റ്റു ചെയ്തു വര്‍ഷം പത്തായി.. അപ്പൊഴും ദൈവം പറഞ്ഞു "വെയ്റ്റ്‌"

ഒരുവിധത്തില്‍ പതിനൊന്നാം വര്‍ഷം വിവാഹം നടത്തി..

ഒര്‍വര്‍ഷം കഴിഞ്ഞു അവര്‍ പറഞ്ഞു "ദൈവമേ ഞങ്ങള്‍ക്കു ഡൈവോഴ്സ്‌ വേണം"

ദൈവം പറഞ്ഞു
"നോ രക്ഷ..... നിങ്ങടെ കല്യാണത്തിനു ഒരു തന്ത്രി വരാന്‍ ഞാന്‍ പതിനൊന്നു വര്‍ഷം കാത്തിരുന്നു. ഇനി ഡൈവോഴ്സിനു ഒരു വക്കീലു സ്വര്‍ഗത്തില്‍ വരാന്‍ എത്ര വര്‍ഷം വേണ്ടിവരും... നടക്കില്ല അത്‌"

തക്കുടു said...

വിശാല്‍ജി, പോരട്ടെ ഇത്തരം മാര്‍ക്കറ്റ് ചാമ്പുകള്‍ ഇനിയും.....

ദില്‍ബാസുരന്‍ said...

ഉം.. ഉം... (ഒന്നിരുത്തി മൂളിയതാ വിശാലേട്ടാ) :-)

qw_er_ty

മൂര്‍ത്തി said...

ugran...
sorry for english
qw_er_ty

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

കലക്കി വിശാലന്റെ കഥയും മനുവിന്റെ കമന്റും

അപ്പു said...

കുറച്ചു വാ‍ചകങ്ങളില്‍ വലിയ കാര്യങ്ങള്‍... :-)

അഗ്രജന്‍ said...

ഹഹഹ... ഈ പുതിയ പരിപാടിയുടെ തുടക്കം തന്നെ ഉഷാര്‍ :)

അപ്പോ പോരുന്ന വരെ മാര്‍ക്കറ്റില്‍ തന്നേര്‍ന്നു - ല്ലേ :)

അഗ്രജന്‍ said...

ഹഹ... മനുവിട്ട പീസും അടിപൊളി :)

ettukannan | എട്ടുകണ്ണന്‍ said...

ഹഹഹ...
ന്റെ കൊലകൊല്ലിചേട്ടോ...
എല്ലാവരും ലവിടിട്ടു ചാമ്പണ ചാമ്പലു കണ്ടപ്പോ ഞാനുമൊന്നു ചാമ്പിപ്പോയതാണേയ്‌...

ചാമ്പിയ്കൊ ചാമ്പിയ്കൊ....
ഇജ്ജ്‌ ചാമ്പ്യന്‍ തന്നെ.. :)

പിന്നെ, പണിക്കരു മാഷ്‌ടെ മാത്രമല്ല, ഈയുള്ളവന്റേം കടിഞ്ഞൂല്‍ കമന്റായിരുന്നേയേമാനേ...
അപ്പോ, ബാന്റു മാത്രമോ അതൊ, ബ്രാണ്ടിയുമുണ്ടോ?...

sheeba said...

Seroius aaya vishyangal narmathiloonni avatharippichathu nannai............
Pakshe entho chila dourbalyangal......
Pazhayathu pole rasikunundo ennoru shanka............!!!!!

sheeba said...

ente aadyathe post vettiyathenthina.........Grrrrrrr...!!

വക്കാരിമഷ്‌ടാ said...

വൈസാള മാനസ്കന്‍, ലാല്‍ ജോസിന്റെ രണ്ടാം ഭാവം പോലെ രണ്ടാം വരവിന് സ്വാഗതം. മാര്‍ക്കറ്റ് ചാമ്പ്യന്‍‌മാര്‍ ഓരോന്നായി പോരട്ടെ.

വക്കാരിമഷ്‌ടാ said...

കുന്തം, ഉറക്കപ്പായില്‍ നിന്നും വായിച്ചതുകൊണ്ടാണേ, ഇത് മുന്‍‌പേ പറന്ന പക്ഷിയാണെന്നും യമഹായും നൂലുണ്ടയൊമൊക്കെ പണ്ടേ വായിച്ചതായിരുന്നെന്നും മറാന്ന് പോയി :)

qw_er_ty

kaithamullu : കൈതമുള്ള് said...

ഭാഷ കൈവിട്ടുപോയിട്ടില്ലെന്ന് മനസ്സിലാക്കാന്‍ ഈ സോദ്ദേശ കഥ ഉപകരിച്ചു, വിശാലാ.

മൂന്നാറിന്ന് കുടിയിറക്കപ്പെട്ട ടാറ്റയോ മറ്റൊ ആയിരുന്നോ ആ മൊയ്‌ലാളി?
-ആ‍വില്ലാ, കൊടകര ചന്തേന്നുള്ള ഔസേപ്പാപ്ല ആവാനാ ചാന്‍സ്! (ഡയറക്റ്റ് ഡെലിവറിയായി കിട്ടീതല്ലേ)

KODALIKKARAN said...

CHINTHA SAKALANGAL THAKARTHU.

SWANTHAM POSTIL ITHRAYADHIKAM COMENTITTATHINDE RECORD VISALA MANASKANU THANNE.

പോക്കിരി വാസു said...

ഇല്ല..ചിരിക്കാനെനിക്കു മേല..ഇനിയും ചിരിച്ചാ ഞാന്‍ ചത്തോവും..

അതെയ് വിശാല്‍ജീ കുറച്ചു വിറ്റുകള്‍ കടം തരോ??
കാഴിനു വേണ്ടാ..ഫ്രീയായിട്ടു മതി, എനിക്കും ഒന്നു ഫേമസാകാനാണെ...കാര്യം കഴിഞാ തിരിച്ചു തരാട്ടാ..

തൊഴിലാളി said...

അയ്യയ്യോ പിന്മൊഴികളില്‍ കണ്ട വിശാലന്റെ കമന്റുകളൊക്കെ ഇതില്‍ എവിടെ?
ഞാന്‍ അപ്പോള്‍ കരുതി വിശാലനും സൂവിനെപോലെ ഓരോ കമന്റിനും മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന്.
അതൊക്കെ ഡിലീറ്റ് ചെയ്തോ?

പോസ്റ്റ് ഒക്കെ വായിച്ചു. തമാശയുടെ ആംഗിള്‍ സുഖിച്ചു.
ഓരു ഓഫ് ടോപിക് കൊടകരപുരാണം ബ്ലോഗിന്റെ നിലവാരത്തിനുയരാത്തതുകൊണ്ടാണോ മാര്‍ക്കറ്റ് ചമ്പുകള്‍ എന്നും പറഞ്ഞ് ഇത് ഇവിടെ കൊണ്ടുവന്ന് തള്ളിയത്? പാവം കൊടകരമാര്‍ക്കറ്റ് ജീവികള്‍!

അഞ്ചല്‍കാരന്‍ said...

Good Message

മുരളി വാളൂര്‍ said...

വീയെമ്മേ.... ഭാഷ ഇപ്പോഴും കത്തിനിക്കാണല്ലേ..... കത്തട്ടങ്ങനെ കത്തട്ടെ...

ശിശു said...

ഹഹഹ.. കൊലകൊല്ലിയണ്ണൊ.. കാണാന്‍ വൈകി ട്ടൊ...
നല്ല ചാമ്പ് തന്നെ...
അടുത്ത ചാമ്പിനായി കാത്തിരിക്കുന്നു

നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാന്‍ പറ്റുമൊ?
ഞാനവിടെ കാണും... നിങ്ങ??

Sul | സുല്‍ said...

ഏയ് വിശാലൂ
എവിടെയാ?
കലക്കീട്ട്ണ്ടല്ലോ. ചിരിക്കൊപ്പം അല്പം ചിന്തയും കൂടി. നന്നായിരിക്കുന്നു.

-സുല്‍

സാല്‍ജോ+saljo said...

സ്തുതിയായിരിക്കട്ടെ..

ഇപ്പോഴാ കണ്ടത്....

ആ പണക്കാരന്‍ തൃശൂര്‍ക്കാരനാ?

അഭിലാഷ് (ഷാര്‍ജ) said...

വിശാല്‍‌ജി, വായിച്ചു... കൊള്ളാം..ട്ടാ..
വല്യ മാലയും ബൊക്കെയും ബാന്റ്‌ സെറ്റ്‌ ടീമുമൊക്കെയായി ഇനി നേരിട്ട്‌ ദൈവം ഇറങ്ങി ഓടി വരണമെങ്കില്‍‌ കുറേ വര്‍ഷങ്ങള്‍‌ കഴിയേണ്ടിവരുമല്ലോന്നോര്‍ക്കുമ്പോഴാ......; കൊടകരയില്‍‌ നിന്ന് ഈ കാറ്റഗറിയില്‍ പെട്ട ഒരാള്‍‌ (?) അവിടെ എത്താന്‍‌ 70-80 വര്‍ഷം മിനിമം എടുക്കില്ലേ...? ബാക്കി ആഘോഷങ്ങള്‍‌ അന്ന്... അതുകാണാന്‍‌ എനിക്കൊരു ‘എന്‍‌ട്രി പാസ്സ് ‘ സംഘടിപ്പിച്ചു തരണേ.. നരകത്തില്‍‌ ടിക്കറ്റ് കൌണ്ടര്‍ ഉണ്ടെങ്കില്‍‌ ഞാന്‍ സംഘടിപ്പിച്ചുകെള്ളാം...

Rodrigo said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

മുക്കുവന്‍ said...

navaratri pramanichu nava nurungukal :)

nandanz said...

sorry tta, njanthu dippala kaanane,.. serikkum chembaayittundu. pakshe ee thamaasakkidayilum oru valiya sathyam ndu.. :-)

Anonymous said...

da mone visala... nee post ezhuthunnathokke kollaam... pakshe immathiri postukalumayi ini ee vazhiyengan vannal ninne ividunnu post cheyyum paranjekkam...

ennu snehapoorvam,
panakkaran.