Thursday, October 11, 2007

അന്ദ്രേ ആഗസി

ഷാജൂന്റെ അമ്മാ‍മ്മ കാലത്തെണീറ്റാ വൈന്നാരാവും വരെ ടീ.വീ.ലെ മുന്നീന്ന് എണീക്കാതെ, ‘പിക്ചര്‍ ട്യൂബ് അടിച്ച് പോകും ട്ടാ’ എന്ന വാണിങ്ങ് പരിഗണിക്കാതെ ടിവി കണ്ട് ഒരു ടെന്നീസ് ഫാനായി മാറി.

ഒരിക്കല്‍ കളിമണ്‍ ഗോരായില്‍ (?) ഒന്നിനുപുറകേ ഒന്നായി ഏയ്സുകള്‍ പായിച്ചുകൊണ്ടിരുന്ന അന്ദ്രേ ആഗസിയെയും അത് നോക്കി ‘ചുണ്ട് കടിച്ച് പിടിച്ച്’ കയ്യടിക്കുന്ന സ്റ്റെഫി ഗ്രാഫിനേം കണ്ടുകൊണ്ടിരിക്കേ, അമ്മാമ്മ പിന്നീക്കോടെ വന്ന് ഷാജു ഒട്ടും പ്രതീക്ഷിക്കാത്ത തരം ഒരു ചോദ്യം ചോദിച്ചു!!

‘ഡാ ഈ മൊട്ടത്തലന്‍ എവിടെത്തുകാരനാണ്ഡാ..?’

അവന്‍ അമ്മാമ്മയെ ഒന്ന് നോക്കുക മാത്രേ ചെയ്തുള്ളൂ. ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് അതിരാവിലെ അമ്മാമ്മ; ഷാജൂനെ കണ്ടതും പറഞ്ഞത്രേ!

‘ഡാ അയ്യാള്‍ ആന്ത്രാക്കാരനാണ്ഡാ...’

ഡിസ്ക്ലൈമര്‍: ഇത് ഞാനുണ്ടാക്കിയതൊന്നുമല്ല, സത്യം. ഷാജു പറഞ്ഞതാ...

7 comments:

Murali Menon (മുരളി മേനോന്‍) said...

അമ്മാമ്മേടെ ചോദ്യം കേട്ട് ചെക്കനു ദേഷ്യം വന്നു. പക്ഷെ ആലോചിച്ചീട്ട് അവന്‍ ഏതു നാട്ടുകാരനാണെന്ന് ചെക്കനും ഓര്‍മ്മ വന്നില്ല. അപ്പോള്‍ അവന്‍ പതുക്കെ പറഞ്ഞു, “ആന്ധ്രകാരനല്ല, അവന്‍ ആന്ത്രവായൂന്റെ അസുഖം‌ള്ളോന്‍”. പിന്നെ അമ്മാമ അവനോട് മിണ്ടിയില്ല.

കുഞ്ഞന്‍ said...

ഹഹ..അമ്മാമ്മ കുറെ ലോകം കണ്ടതല്ലേ, ഇപ്പോഴത്തെ ചെക്കന്മാര്‍ക്കെന്തറിയാം..?

മൂര്‍ത്തി said...

:)

അമ്മാമ വന്നാല്‍ പിന്നെ അപ്പാപ്പന്‍ വേണ്ടേ?

ക്രിക്കറ്റ് ഹൈലറ്റ്സ് കണ്ടുകൊണ്ടിരുന്ന ഒരു അപ്പാപ്പന്‍(ഈ അമ്മാമ്മ മോഡല്‍) പറഞ്ഞത്...
“ ഹൌ..ഈ ഇന്ത്യക്കാര്‍ എന്താ കളി. അടിക്കുന്നത് മുഴുവന്‍ സിക്സും ഫോറും.”

സഹയാത്രികന്‍ said...

ഹ ഹ ഹ.... നല്ല അമ്മാമ...

നിഷ്ക്കളങ്കന്‍ said...

:D

desperado said...

kollaam tto

/അജ്ഞാതന്‍/ said...

ഡിയര്‍ വിശാലമനസ്കന്‍ ചേട്ടാ..

പണ്ട് പത്രത്തില്‍ വരുന്ന സച്ചിന്റെയും ലാലേട്ടന്റെയും ഒക്കെ പാഠം ഭിത്തിയില്‍ ചോറു വെച്ച് ഒട്ടിക്കുന്നതിനിടയില്‍ ഈ അഗാസിയേയും ഞാന്‍ വെറുതെ വിട്ടില്ല. ചുവരില്‍ അഗാസിയെ പടമാക്കി താഴെ പേരുമെഴുതി.
"ആന്ധ്ര അഗാസി"
അമ്മാമ്മക്കുണ്ടായ അതേ ധാരണ മൂലം.