Thursday, October 11, 2007

ഗഡി & ചുള്ളന്‍

ഗഡി:
ഗഡിയെന്നാല്‍ 'അടുത്ത സുഹൃത്ത്‌' എന്നും 'സോള്‍ ഗഡി' എന്നാല്‍ വളരെ അടുത്ത സുഹൃത്ത്‌ എന്നതുമാണ്‌ പൊതുവില്‍ അര്‍ത്ഥമെങ്കിലും, നമ്മളോട്‌ അടുപ്പമുള്ള വ്യക്തിയോട്‌ വേറൊരു വ്യക്തിയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തെ ഗഡി എന്ന് പരാമര്‍ശിക്കുന്നു.

ഉദാ:-
*ഇന്നലെ പാതിരാക്ക്‌ എതോ ഒരു അറബി എന്നെ ഫോണില്‍ വിളിച്ച്‌ അറബീല്‌ ജാതി പെരുക്കിഷ്ടാ.

'മനുഷ്യനെ മിനക്കെടുത്താതെ പോയി കിടന്നൊറങ്ങറ ഗഡീ'

എന്ന്‌ പറഞ്ഞ്‌ ഞാന്‍ മൊബെയില്‍ സ്വിച്ചോഫ്‌ ചെയ്തുവച്ചു.
ഇതിലെ ഗഡി അപരിചിതനായ അറബിയാണ്‌.

ചുള്ളന്‍:
സുന്ദരന്‍ എന്ന് തന്നെ അര്‍ത്ഥം. സുന്ദരാ അല്ലേ സുന്ദരീ എന്ന് വിളിച്ചാല്‍ ആര്‍ക്കും വല്യ പരാതിയൊന്നുമുണ്ടാവാത്തതുകൊണ്ടത്രേ അത്‌ വ്യാപകമായ വിളിയായിക്കിയത്‌. ഇപ്പോ ചുള്ളനും ഗഡിയും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിച്ചുവരുന്നുണ്ട്‌

ഉദാ:-
സ്വന്തം അച്ഛന്‍ ഡ്രസ്സ്‌ മാറി രാവിലെ പുറത്തേക്ക്‌ പോകുന്നത്‌ കണ്ട്‌ അമ്മയോട്‌ മകന്‍ ചോദിക്കുന്നു

*അമ്മേ, ദെവിടേക്കാ കാലത്ത്‌ തന്നെ ചുള്ളന്‍ ചെമ്പ്‌ റോളില്‍..?
* * *
പി.എസ്.: ഞാന്‍ ബ്ലോഗില്‍ സാധാരണ ഗഡിയെന്നും ചുള്ളനെന്നും വിളിക്കുന്നത്‌ 'പ്രിയ സുഹൃത്തേ' എന്ന അര്‍ത്ഥത്തിലാണ്‌.

4 comments:

ശുദ്ധന്‍ said...

വിശാലേട്ടാ,

നല്ല ഫോമിലാണല്ലോ..
:)
എഴുത്ത് കലക്കണുണ്ടിട്ടാ...

ശുദ്ധന്‍

സൂര്യോദയം said...

വിശാല്‍ജീ.. ഈ സങ്കര ഇനം ബ്ലോഗ്‌ കൊള്ളാം ട്ടോ...

സഹയാത്രികന്‍ said...

ഹി..ഹി..ഹി...
വിശാലേട്ടാ... നമ്മള് പുതിയൊരാളെ കണ്ടാലും അതും ചുള്ളനല്ലേ...

“ഇതേതടാ ഈ പുതിയ ചുള്ളന്‍... ഐ.. കൂടൊരു ചുള്ളത്തീം ഇണ്ട്‌ല്ലോ...!“

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ.. അതാണല്ലേ കാര്യം..

വിശാല്‍ജീ പലപ്പോഴും എന്നോട് “താങ്ക്സ് ചുള്ളാ!” എന്ന് പറഞ്ഞിട്ടുണ്ട്..

1) “ചുള്ളന്‍: സുന്ദരന്‍ എന്ന് തന്നെ അര്‍ത്ഥം.“

2) “ഞാന്‍ ബ്ലോഗില്‍ സാധാരണ ഗഡിയെന്നും ചുള്ളനെന്നും വിളിക്കുന്നത്‌ 'പ്രിയ സുഹൃത്തേ' എന്ന അര്‍ത്ഥത്തിലാണ്‌.“

രണ്ടാമത്തേത് നിച്ച് മാ‍ാ‍ാ‍ാ‍ാ‍ാണ്ടാ‍ാ‍ാ.... :-)

എന്താന്നറിയില്ല, ആ ഒന്നാമത്തെ അര്‍ത്ഥം ആണ് എനിക്കിഷ്ടം.. ഹി ഹി...