ഓട്ടോ ആന്റപ്പനന്ന് കൊടകര നിന്ന് അമ്മാടത്തേക്ക് ഒരു ഓട്ടം പോയതായിരുന്നു.
വഴിക്കുവച്ചൊരു ടി ജങ്ഷനിലെത്തിപ്പോള്‍ യാത്രക്കാരന്‍ പറഞ്ഞു.
‘ഇനി റൈറ്റ് പോട്ടെ ട്ടാ!’
‘ഓക്കെ, ഓക്കെ‘ എന്ന് പറഞ്ഞ് നേരെ ലെഫ്റ്റിലേക്ക് വളച്ച ആന്റപ്പനോട് യാത്രക്കാരന്‍,
‘ഹേയ്.. റൈറ്റ് എടുക്കാന്‍ പറഞ്ഞിട്ട്... ഇതെവിടേക്കാ ഇങ്ങോട്ട് ?’ എന്ന് ചോദിച്ചപ്പോള്‍ , വണ്ടി ചവിട്ടി നിര്‍ത്തി പിറകിലേക്ക് തിരിഞ്ഞ് ആന്റപ്പന്‍ പറഞ്ഞത്രേ.
‘ഞാന്‍ വിചാരിച്ചു, ഈ റൈറ്റാവും ന്ന്!’
Wednesday, November 28, 2007
Subscribe to:
Post Comments (Atom)

13 comments:
മയൂര said...
ഹമ്മേയിവിടെയൊരു തേങ്ങയുടയ്ക്കാന്‍ പറ്റിയല്ലോ.. റൈറ്റ് ...റൈറ്റ് ...ഠോ...ഠോ...ഠോ..:)
11/28/2007
നിരക്ഷരന്‍ said...
ആന്റപ്പന്റോരോരോ തമാശകളു്.
ഇക്കഥാപാത്രത്തിനെയൊന്നു് നേരിട്ടു്‌കാണാനെന്താ മാര്‍ഗ്ഗം വിശാല്‍ജീ
-നിരക്ഷരന്‍
(അന്നും,ഇന്നും, എപ്പോഴും)
11/28/2007
Anonymous said...
You disappointed me, Visalamanaskan. This is not the stuff your readers expect from you. Make the next one compensate for this - A Critical Reader from Cochin
11/28/2007
വഴി പോക്കന്‍.. said...
തീരെപോര കെട്ടോ, കുറച്ചുകൂടി പ്രതീക്ഷിച്ചു....
11/28/2007
മുക്കുവന്‍ said...
ആന്റപ്പനെ കുറ്റം പറയരുത്. തിരിഞ്ഞത് റൈറ്റ് ആണെന്നാണ് അവന്‍ വിചാരിച്ചത്! :)
11/28/2007
കുഞ്ഞന്‍ said...
ഹഹ...
മാഷെ..ഇതു വായിച്ചപ്പോളാണ്, വീട്ടു സാധനങ്ങള്‍ കയറ്റാന്‍ വന്ന വണ്ടി തിരിക്കാന്‍ വേണ്ടി പുറകോട്ടെടുത്തപ്പോള്‍ കിളിയായ് നിന്നത് ഈ ഞാനാണ്, പോരട്ടെ, പോരട്ടെ.. ലങ്ങട് തിരി.. ഈ ലങ്ങട് തിരി എങ്ങോട്ടാന്നറിയാതെ ഡ്രൈവറപ്പന്‍ വണ്ടിയില്‍ നിന്നെറെങ്ങിവരുകയും, എന്റെ കിളിപോസ്റ്റ് സ്പോട്ടില്‍ ഡിസ്മിസ്സ് ചെയ്യുകയും ചെയ്തു. ഉപകാരം ചെയ്യാന്‍ പോയാല്‍ ഇതാണു കുഴപ്പം..!
ഓ.ടോ. അനോണീ, വഴിപോക്കാ.. എതു പോരാന്നാണ് പറയുന്നത്? നിങ്ങളൊക്കെക്കൂടിയാണ് വിശാല്‍ജീയെ എഴുതുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അദ്ദേഹം ഭാവനയില്‍ നിന്നുമല്ലല്ലൊ എഴുതുന്നത്, എന്തിനാണിങ്ങനെ പ്രത്യേക കണ്ണില്‍ക്കൂടി അദ്ദേഹത്തെ കാണുന്നത്, ഒരു തനി നാട്ടിന്‍പുറത്തുകാരന്‍, കൊടകരക്കാരന്‍, ഒരു വരിയായാലും അഞ്ചു വരിയായാലും ആയിരം വരിയായാലും അതില്‍ ആസ്വദിക്കുവാനുള്ളത് ധാരാളം, അതു പോരെ.. ചുമ്മാ കുത്തി നോവിക്കല്ലേ അല്ലെങ്കില്‍ കളിയാക്കല്ലെ.. വിശാല്‍ജീ എന്നോട് ക്ഷമീര്.. ജീരകമിഠായിയാണെങ്കിലും എക്ലയെര്‍ ആണെങ്കിലും അതില്‍ മധുരമുണ്ട് അതു മതി..!
11/28/2007
വഴി പോക്കന്‍.. said...
അതുകൊണ്ടല്ല കുഞ്ഞന്‍ സാര്‍, കുറച്ചൂടെയൊക്കെ ഞാന്‍ പ്രതീക്ഷിച്ചു. ഇനി പ്രതീക്ഷയില്ലാതെ വരാം. അപ്പോളെന്തുകിട്ടിയാലും തൃപ്തിയാകു..!!!എന്നാലും......
11/28/2007
മിടുക്കന്‍ said...
അത് ശരി...
ഈ റൈറ്റെന്ന് പറയുമ്പോ പെട്ടെന്ന് മ്മടെ തലച്ചോറിലെ കിഡ്ണി വര്‍ക്ക് ചെയ്യണം
അതിനൊരു എളുപ്പ വഴി ആന്റപ്പനായിട്ട് പറഞ്ഞ് തരാം, റൈറ്റെന്ന് പറഞ്ഞാല്‍ ഉണ്ണുന്ന കയ്യുടെ സൈഡിലേക്ക് തിരിയണം..!
ലെഫ്റ്റ് എന്ന് പറഞ്ഞാല്‍ ചന്തി കഴുകുന്ന കയ്യുടെ സൈഡിലേക്ക്..
പണ്ടോക്കെ ‘ഇടതുപക്ഷ‘ത്തിനോട് എനിക്ക് യോജിക്കാന്‍ പറ്റാത്തത് ഈ ഒരേ ഒരു പ്രശ്നം കാരണമായിരുന്നു..!
:)
11/28/2007
മുരളി മേനോന്‍ (Murali Menon) said...
:)
11/28/2007
ഫസല്‍ said...
കമന്‍റ്സ് സൂപ്പറായിട്ടുണ്ട്
കുറിപ്പും തരക്കേടില്ല
11/28/2007
വെള്ളെഴുത്ത് said...
ലെഫ്റ്റും റൈറ്റും അവിടിരിക്കട്ടേ...‘പോക്കുവരത്തു കഴകം‘ ഡൈലി എങ്ങനെ ഒന്നരാടമായി? റൈറ്റില് അതായത് സ്ക്രീനീന്ന് ഇങ്ങട് നോക്കുമ്പം ലെഫ്റ്റില്‍`..കുറച്ചുംകൂടി മെച്ചപ്പെടാനുണ്ടെന്ന ആത്മവിശ്വാസക്കൊറവ് എങ്ങനുണ്ടായി..
കൊറേ നാളിവിടെ ഇല്ലായ്ഇരുന്നേയ്...
11/28/2007
വാല്‍മീകി said...
ഇവിടെ എന്റെ ഒരു സുഹൃത്ത് ഇതുതന്നെ പറഞ്ഞിട്ടുണ്ട്.
11/28/2007
ഉപാസന | Upasana said...
aantappan enna "niraksharan"
:)
upasana
Off Topic : vaalmeeki evite..?
11/28/2007
lekhavijay said...
ഇത്തിരിയായാലും ഒത്തിരിയായാലും സ്വഭാവികത നഷ്ടമാകുന്നില്ല.ഒത്തിരി വായിക്കാന്‍ കിട്ടിയാല്‍ സന്തോഷം.ഇതു കിട്ടിയ മിഠായി വേഗം തീര്‍ന്നു പോയതു പോലെ...
11/28/2007
ഏറനാടന്‍ said...
ഹഹഹാ.. ഇത് വിശാല്‍ജീടെ വായേന്ന് നേരിട്ട് അന്നൊരിക്കല് നാം ഷാര്‍ജാക്ക് പോകുമ്പോള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായതിനാല്‍ ഒന്നൂടെ വയറിളകി ചിരിക്കാനായി.. താങ്ക്യൂ..
11/28/2007
-----------
അഭിപ്രായമറിയിച്ചവര്‍ക്ക് നന്ദി.
ചുമ്മാ ഒരു രണ്ടുവരി പോസ്റ്റ്. അത്രേ ഉദ്ദേശിച്ചുള്ളൂ. ഹവ്വെവര്‍, ഇതിവിടെ മാറ്റി ഇടുന്നു.
പിന്നെ പ്രിയ വെള്ളെഴുത്ത്, ഒന്നരാടം പോയി വരുന്നതും ‘കുറച്ച് കൂടി മെച്ചപ്പെടാനുണ്ട്’ എന്നതും ഒരു ചേയ്ഞ്ചിന് എഴുതി എന്നേ ഉള്ളൂ. അല്ലാതെ വേറെ അര്‍ത്ഥങ്ങളൊന്നുമില്ല.
a signature under Mr. Kunjan's Comment, Cheers Vishalji ..
ഒരു വലതുപക്ഷ രചന-
ജയ് ജയ് യു ഡി എഫ്
:)
വിശാല്‍ജി,
ഇന്നലെ ഷാര്‍ജ്ജ ഡ്രൈവിങ്ങ് ടെസ്റ്റ് , 3rd Stage, ‘കച്ച’ (Pre), ഞാന്‍ ഫെയിലായി!
റീസണ്‍: ഞാന്‍ പറയൂല്ലാാാാാലോ...!
ആന്റപ്പനെ പറഞ്ഞിട്ടെന്താ കാര്യം...
ആന്റപ്പന്‍ കരുതി ഇടതു ഭാഗത്തുള്ള റൈറ്റാന്ന്... വലതു ഭാഗത്തുള്ള റൈറ്റാണേല്‍ അങ്ങനെ പറയണ്ടേ..
:)
ഹേയ്.ഇതുതന്നെ ഞങ്ങളുടെ നാട്ടിലൊരാള്‍ക്കും പറ്റീട്ടുണ്ട്.അവന്‍ വല്യപ്പന്‍ മരിച്ചതു പെങ്ങളുടെ വീട്ടില്‍ പറയാന്‍ പോയതാ...പെങ്ങളുടെ റിയാക്ഷന്‍ ഓര്‍ത്തു വിഷമിച്ചിരിക്കുന്ന നേരത്തു തിരിവിലെത്തിയപ്പോള്‍ ഡ്രൈവറോട് ലെഫ്റ്റ് പറഞ്ഞു....അയാള്‍ ലെഫ്റ്റെടുത്തപ്പോള്‍ ഉടനെ സോറി ചേട്ടാ ഞാന്‍ അപ്പുറത്തെ ലെഫ്റ്റാ പറഞ്ഞേന്ന്..(ഈ ത്രിശ്ശൂര്‍ക്കാരുടെയൊക്കെ ഒരു കാര്യമേ....)
വലത്തോട്ടുള്ള റൈറ്റ് എന്ന് പറയേണ്ടതല്ലേ.. അല്ലാ പിന്നെ.
അതാണ്‍....ആന്റപ്പന്റെ കുഴപ്പമല്ല. ഏതു സൈഡിലെ റൈറ്റാണെന്ന് മുന്പേ പറയണ്ടേ?
:)
ആ.. പോട്ടെ.. റൈറ്റ്..!
ചേട്ടാ ഇതിങ്ങനെയും കേട്ടിട്ടുണ്ടെ...
കേരളക്കരയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഒരു പാവം തമിഴന്‍ സുമോ, കണ്‍ഫ്യൂഷനടിച്ച് ഒരു കവലയിലെത്തി, ലെഫ്റ്റ് ലെയ്ക്കു പോട്ടെ എന്നു എന്നു മറുപടി കൊടുത്ത പാവം ഒരു ചോക്കലേറ്റ് പയ്യനെ ഞെട്ടിച്ചു കൊണ്ട് വിന്‍ഡൊയിലൂടെ ഒരു തല മാത്രം പുറത്ത് വന്ന് 'അന്ത ലെഫ്റ്റാ, ഇന്ത ലെഫ്റ്റാ' എന്നൊരു സെകന്റ് ചോദ്യം തൊടുത്ത് വിട്ടു.
നഞ്ഞെന്തിനു നാനഴി ഇതു തന്നെ ധാരാളം.
ആരോമല് പറഞ്ഞതും രസിച്ചു.
ഹ ഹാ ഹാ..കലക്കി വിശാല്‍ജീ..
ഇത് വായിച്ചപ്പോ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് നമ്മുടെ നാട്ടിലെ പട്ടാള ശിപായികളെ ബ്രിട്ടീഷ് പട്ടാളം മാര്‍ച്ച് പാസ്റ്റ് പഠിപ്പിച്ചത് ഓര്‍ത്തുപോയ്..സായിപ്പ് ലെഫ്റ്റ്, റൈറ്റ് പറയുമ്പോഴൊക്കെ ശിപായികള്‍ക്കറിയില്ലല്ലോ ഏതാ ലഫ്റ്റ് ഏതാ റൈറ്റ് എന്ന് അപ്പോ ചിലര്‍ വലതു കാല്‍ പൊക്കി ചവിട്ടും മറ്റു ചിലര്‍ ഇടത് കാല്‍ പൊക്കി ചവിട്ടും..
സഹികെട്ട സായിപ്പ് ഒരു ബുദ്ധിചെയ്തു.. ഇടത് കാലില്‍ ഓരോ തെങ്ങോലയും വലത് കാലില്‍ ഓരോ തുണിക്കഷണവും കെട്ടി വച്ചു പിന്നെ കമാണ്ടന്റ് പറയാന്‍ തുടങ്ങി
ഓലക്കാലേ ലെഫ്റ്റ്
ശീലക്കാലെ റൈറ്റ്....
അതോടെ എല്ലാവരും കൃത്യമായി ചെയ്യാന്‍ തുടങ്ങി...
Post a Comment