വചനോത്സവം സ്‌പെഷല്‍ പ്രഭാഷണം നടത്താനെത്തിയ കപ്പൂച്ചി അച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അമ്മാമ്മ മുന്‍വരിയിലിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷം.
‘ആലീസ് ദിവസേനെ പള്ളിയില്‍ പോകുന്നോളും നല്ലപ്രായത്ത് കാണാന്‍ മിടുക്കിയുമായിരുന്നു. എന്നിട്ടും മരിച്ചപ്പോള്‍ നേരെ നരകത്തിലേ പോയിക്കാണൂ. എന്തുകൊണ്ട്?
‘അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവളും കിട്ടിയ ചാന്‍സിനെല്ലാം മറ്റുള്ളവര്‍ക്ക് പാരവക്കുന്നവളുമായിരുന്നു‘ അതു തന്നെ!
ഇത് കേട്ടപാടെ ദിവസേന പള്ളിയില്‍ വന്നിരുന്ന ആ അമ്മാമ്മയുടെ മുഖമൊന്ന് വാടി.
‘സ്വന്തം സുഖങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമായി പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരോര്‍ക്കുക, പരലോകത്ത് നിങ്ങളുടെ സ്ഥാനം, ദിവസേനെ ടണ്‍ ടണ്‍ കണക്കിന് ചിരട്ടകള്‍ കത്തുന്ന നരകത്തിലായിരിക്കും’
ഇതും കൂടി ആയപ്പോള്‍ അമ്മാമ്മയുടെ ഡെസ്പ്, ചങ്കിലേക്കൊരു കഴപ്പായി പടര്‍ന്നുകയറി.
‘മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കണം. ഓരോരുത്തര്‍ക്കും നമ്മാല്‍ കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. അതാണ് ദൈവം നമ്മോട് പറഞ്ഞത്. ഉപദ്രവം ചെയ്യാതിരുന്നതുകൊണ്ട് മാത്രമായില്ല. മത്തായിയുടെ ആട് വന്ന്‍ അന്തോണിയുടെ വാഴ തിന്നുമ്പോള്‍, ‘അന്തോണിക്കാ ആ വാഴയുടെ കുല കിട്ടാന്‍ യോഗമില്ല. മത്തായിക്ക് നല്ല തെറി കിട്ടാന്‍ യോഗമുണ്ടേനും!‘ എന്ന് പറഞ്ഞ് പോകുന്നവനായിരിക്കരുത് ഒരു സത്യകൃസ്ത്യാനി!
അത് പറഞ്ഞ് അച്ചന്‍ താഴേക്ക്, പേപ്പറില്‍ അടുത്ത പോയിന്റ് നോക്ക്യ നേരത്ത്, അത്രയും നേരം കണ്ട്രോള്‍ ചെയ്ത് നിന്ന അമ്മാമ്മഒറ്റക്കരച്ചില്‍.
സാധാരണ അരമുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം നടത്തി പരിപാടി അവസാനിപ്പിക്കാറുള്ള അച്ചനന്ന് ഒന്നര മണിക്കൂറാക്കിയത് അമ്മാമ്മയുടെ ഈ ലൈവ് റെസ്‌പോണ്‍സ് കണ്ടിട്ടായിരുന്നു.
ഓരോ വരിക്കും ശേഷം അമ്മാമ്മ വിങ്ങിപൊട്ടി. നെഞ്ചുതടവി. മൂക്കു ചീറ്റി. കുറ്റബോധം..കുറ്റബോധം..കടുത്ത കുറ്റബോധം!
ഇത് കണ്ട് വല്യച്ചന്‍ കപ്പൂച്ചി അച്ചനോട് ഡോസിത്തിരി കുറച്ചോളാന്‍ കണ്ണുകൊണ്ടാക്ഷന്‍ കാണിച്ചു.
പ്രഭാഷണത്തിനവസാനം, കരഞ്ഞ് തളര്‍ന്ന് വിവശയായ അമ്മാമ്മയുടെ അടുത്തേക്ക് വന്ന അച്ചന്‍, അമ്മാമ്മയുടെ കൂപ്പിപ്പിടിച്ച കൈകളില്‍ പിടിച്ച് ചോദിച്ചു.
‘അപ്പോള്‍ അമ്മാമ്മ നരകത്തിലെക്കൊരു വാഗ്ദാനമാണല്ലേ?’
അതുകേട്ട് കണ്ണ് തുടച്ചുകൊണ്ടമ്മാമ്മ പറഞ്ഞു.
‘അതല്ലച്ചോ. പ്രസംഗിച്ചപ്പോള്‍ അച്ചന്റെ ഈ താടി കിടന്നനങ്ങണത് കണ്ടപ്പോള്‍, തമിഴന്‍ ലോറിയിടിച്ച് ചത്ത എന്റെ ആട്ടുമ്മുട്ടന്‍ പ്ലായല തിന്നണത് ഓര്‍മ്മ വന്നു. ആയിരം രൂപക്ക് ചോദിച്ചിട്ട് കൊടുക്കാണ്ട് നിര്‍ത്തിയതാര്‍ന്നു. സഹിക്കാന്‍ പറ്റണില്ല ച്ചോ!‘
Sunday, January 20, 2008
Subscribe to:
Post Comments (Atom)

37 comments:
:*)
സെറ്റപ്പായിട്ടുണ്ടേ.
എങ്കിലും ഒരു പഴങ്കഥ.
ആട്ടവിളക്കണയ്ക്കാന്‍ ചെന്ന കളിയച്ഛന്‍ ചമ്രം പടിഞ്ഞ് വായും പൊളിച്ച് വിളക്കിനു മുന്നിലിരിക്കുന്ന അപ്ഫന്‍ നമ്പൂരിയോട്
:അപ്പൊ ഭ്രമം ലേശംകലശലാണ് ല്ലേ..
:ച്ചാല്‍..കലശലന്നെ.. ആ തിര്യങ്കടണഞ്ഞാലൊരു..രു ധൂമം.. പൊഹ ങ്കട് വര്വല്ലോ അയിന്റൊരു മണേയ്..ങ്ങനെ..ങ്ങനെ.. ഒന്ന് വേഗ്ഗാവട്ടെ പോയിട്ടൊരൂട്ടം പണീള്ളതാ.
മുന്‍പ് കേട്ടിട്ടില്ലാത്തതുകൊണ്ട് നന്നായി ആസ്വദിച്ചു. ഇനിയും വരട്ടെ ഇതുപോലൊരുപാടെണ്ണം.
നമ്മുടെ മഹാഭാരതം കഥകളെവിടെ?
‘പ്രസംഗിച്ചപ്പോള്‍ അച്ചന്റെ താടി കിടന്നനങ്ങണത് കണ്ടപ്പോള്‍ പ്ലായല തിന്നുമ്പോള്‍ എന്റെ ആട്ടുമുട്ടന്റെ താടി എനങ്ങണത് പോലെ തോന്നി അച്ചോ. സഹിക്കാന്‍ പറ്റിയില്ല!!‘
ഹ,ഹ..അമ്മാമ്മേടെ ഭക്തി..!
സഹിക്കാന്‍ പറ്റണില്ലേയ്..:)
ഹ ഹ ഹ!! അവസാനം വരെ ഇതെന്താപ്പാ സംഭവം എന്നു വിചാരിച്ച് വരികയായിരുന്നു. അച്ചന്റെ താടീല് അമ്മമ്മ കണ്ടെത്തിയ മുട്ടന്‍ ഉഷാര്‍! ;)
സാറേ...........
?????????!!!!!!!!!!........
പ്രിയ ബാജി >:) ക്ഷണത്തിന് നന്ദി. വരാന്‍ പറ്റുമോ എന്നറിയില്ല. ശ്രമിക്കാം ട്ടാ.
രജ്ജി >:) യു റ്റൂ.. :))
കാവാലന്‍ >:) താങ്ക്സ് മച്ചാന്‍. അത് കലക്കി.
സുഗതരാജ് >:) ഇത് മുന്‍പ് കേള്‍ക്കാത്തവര്‍ ഞാന്‍ ഉണ്ടാക്കിയതാണെന്ന് വിചാരിച്ചോട്ടെ എന്നോര്‍ത്താ കമന്റ് ഡിലീറ്റിയേ.
പ്രയാസി >:) നന്ദി ചുള്ളന്‍. വല്യ ബുദ്ധിമുട്ടില്ലാണ്ടെ എഴുതണതല്ലേന്ന്. ഇമ്മാതിരി എഴുതാന്‍ ഐറ്റംസാ കൂടുതല്‍ രസം. പണിയെളുപ്പം ഉണ്ട്.
പപ്പൂസ് >:) താങ്ക്സ് ട്ടാ.
കിച്ചൂ >:)
വിശാലേട്ടാ..കൊള്ളാം..ഒരു ബോബനും മോളിയും സ്റ്റൈല്‍..:)
:)
ഉപാസന
:)
അതു കലക്കി വിശാലേട്ടാ... അവസാനം വരെ സംഭവം എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല.
പാത്തുമ്മായ്ക്ക് ഒരു ആടുണ്ടായിരുന്നു അമ്മാമ്മയ്ക്കും ഒരാടുണ്ട്.
അവസാനം ചിരിപ്പിച്ചൂട്ടോ... സന്തോഷമായി വിശാല്ജീ...
അവസാനം ചിരിപ്പിച്ചൂട്ടോ... സന്തോഷമായി വിശാല്ജീ...
ഓറ്റുവിലെത്തീപ്പോഴാ സംഗതി പിടികിട്ട്യെ...
കലക്കീ ട്ടാ
ഹഹാ..അതു രസിച്ചു.:)
കൊല്ലെന്നെ! കൊല്ല്... കൊല്ല്... !!
:-D
രസകരമായി, വിശാലേട്ടാ.
:)
ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh >:) പണ്ട് എന്റെ മാഷ് പറഞ്ഞ് തന്നതാ..
ഉപാസന | Upasana >:) ഉപാസന കരാട്ടേക്കാരനാല്ലേ?
അപര്‍ണ്ണ >:) ഈ സമൈലികള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ... വല്യ ബുദ്ധിമുട്ടായിപ്പോയേനെ ല്ലേ? :)
വാല്‍മീകി >:) താങ്ക്സ്.
സഞ്ചാരി >:) നന്ദി
സുനീഷ് കെ. എസ്. >:) സുനീഷിനും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കും.
പ്രിയ ഉണ്ണികൃഷ്ണന്‍ >:) താങ്ക്സ് പ്രിയ
വേണു venu >:) ഇമ്മാതിരി എഴുതിയാല്‍ എന്റെ കയ്യ് തല്ലിയൊടിച്ച് വിടും എന്ന ഭീഷണി വകവെക്കാതെ എഴുതുന്നതാണിത്. നിങ്ങളൊക്കെയാണെന്റെ ബലം!
രജീഷ് || നമ്പ്യാര്‍ >:) സന്തോഷം ചുള്ളന്‍!
ശ്രീ >:) വായിച്ചതിന് താങ്ക്സ് ശ്രീ.
Old wine in new bottle....
എന്തായാലും കൊള്ളാം കെട്ടൊ...;)
വിശാലേട്ടാ,
ബലേ ഭേഷ്....
ക്ലൈമാക്സ് എന്താന്നൊരു പിടിയും കിട്ടിയില്ലാര്‍ന്നു വായിച്ചു വന്നപ്പോ.. മനുഷ്യനെ പറ്റുക്കുന്നതിനും ഒരതിരുവേണം.. ഹ ഹ ഹ :)
സംഭവം അവസാനം വരെ ഒന്നും പിടികിട്ടില്ല . അവസാനം വന്നപ്പോള്‍ ഇഷ്ടായി ..
പക്ഷെ നിങ്ങടെ ഒന്നു രണ്ടു ഉപമ ഇല്ലാത്തതു കൊണ്ടു പഴയ സുഗം പോര . ഐസ് ക്രീമിന് മുകളില്‍ ചെറിപഴം വെക്കാന്‍ മറന്ന പോലെ ഒരു ഫീല്‍ .
വിശാല്ജീ.... ഈ സൈസ് കുറേ ഉണ്ടല്ലേ ഇനിയും.... :-) എന്നാലും ആ മുട്ടന്‍ പ്ലായില തിന്നുന്ന സീന്‍... :-))
കൊള്ളാം വിശാല്ജീ …
രണ്ടാമതും വന്നു നോക്കീപ്പോ... ഹൊ... ഹൊഹൊ...!!!!!
||ഇമ്മാതിരി എഴുതിയാല്‍ എന്റെ കയ്യ് തല്ലിയൊടിച്ച് വിടും എന്ന ഭീഷണി വകവെക്കാതെ എഴുതുന്നതാണിത്||
ആരാണവന്‍.... ആ...രാവണന്‍?????!!!
വിശാലേട്ടാ..:)
:)
ഹൌ! എന്തൊരു കുറ്റബോധം!
ഇവിടെ അടുത്ത് ഇങ്ങനെ ഒരച്ചനുണ്ടല്ലൊ ന്റെ കൃഷ്ണാ.ഞാനിനി എങ്ങനെ അങ്ങേരുടെ മുഖത്തു നോക്കും?
അടിപൊളി....:)
വിശാലേട്ടാ,
സഹിക്കാന്‍ പറ്റണില്ല !
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Projetores, I hope you enjoy. The address is http://projetor-brasil.blogspot.com. A hug.
രസായിട്ടുണ്ട്!....
അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി..
Post a Comment